കൊവിഡ് രോഗികളുടെ വിവരശേഖരണത്തില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കി
കൊച്ചി: കൊവിഡ് വിവര വിശകലനത്തില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കി. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി ഡിറ്റ് നിര്‍വഹിക്കും.ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതൽ വിവര ശേഖരണത്തിനോ വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ല. ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിംക്ലര്‍ നശിപ്പിക്കണം. സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷന് കരാർ മാത്രമെ നിലവിലുണ്ടാകു എന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ വിശദീകരിച്ചു.
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരണത്തിനും വിശകലനത്തിനും വിദേശ കമ്പനിയായ സപ്രിംക്ലറിന്റെ സേവനം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. അതേ സമയം കൊവിഡുമായി ബന്ധപ്പെട്ട ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനാണ് സ്പ്രിംക്ലറുമായി കരാറുണ്ടാക്കയതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
വഴി വിട്ട കരാറടക്കമുള്ള വിവാദങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ടും പിന്‍മാറാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.പൗരന്‍മാരുടെ വിവരങ്ങള്‍ വന്‍വിലയ്ക്ക് മറിച്ചുവില്‍ക്കുകയാണ് സര്‍ക്കാര്‍ എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സ്പ്രിംക്ലറിനെ ഒഴിവാക്കിയതായി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."