'പ്രസ്താവനകള്‍ ഇറക്കുന്നതല്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വരുന്നില്ലല്ലോ'- കൊവിഡ്-19ല്‍ വാര്‍ത്താസമ്മേളനം നടത്താത്ത കേന്ദ്ര നിലപാടിനെതിരെ ആഞ്ഞടിച്ച് ജയറാം രമേശ്
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാത്ത കേന്ദ്ര നിലപാടിനെതിര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. എല്ലാ രാജ്യങ്ങളിലെയും നേതാക്കള്‍ എന്താണ് സംഭവിക്കുന്നത് എന്ന് മാധ്യമങ്ങളിലൂടെ തങ്ങളുടെ പൗരന്മാരെ അറിയിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ അങ്ങിനെ ഒരു രീതിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഈ ആരോഗ്യ പ്രതിസന്ധി ഘട്ടത്തില്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ദിനേന നടത്തിയിരുന്ന വാര്‍ത്താ സമ്മേളനം നിര്‍ത്തിയത്. എല്ലാ രാജ്യങ്ങളും ജനങ്ങളെ വാര്‍ത്താസമ്മേളനം വഴിയാണ് കാര്യങ്ങള്‍ അറിയിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതേകുറിച്ച് ആധികാരികമായ അറിവുള്ളവര്‍ ഞങ്ങളെ വിവരങ്ങള്‍ അറിയിക്കണം'- അദ്ദേഹം കുറിച്ചു.
കൊവിഡ് 19ല്‍ ഗുരുതരമായ സാഹചര്യം ഒരുക്കലും വരാനിടയില്ലെന്ന് ആരോഗ്യമന്ത്രലയ വക്താവ് പ്രസ്താവിച്ചിരുന്നു. ഈ അവകാശവാദത്തില്‍ നിന്ന് ഞങ്ങളെന്താണ് മനസ്സിലാക്കേണ്ടത്. രോഗമുക്തി നേടുന്നവര്‍ വര്‍ധിക്കുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറ ഉണ്ടോ. ആശുപത്രിയില്‍ എത്തുന്നവരുടെ മാത്രം കണക്കാണിത്. ആസുപത്രിയില്‍ എത്താനോ ചികിത്സ നേടാനോ കഴിയാത്തവരുടെ കാര്യം എന്താണ്- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചോദിക്കുന്നു.
''ഇത്തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നാണ് വിവരങ്ങള്‍ അറിയേണ്ടത്. ഇതുവരെ വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന നയമാണ് ആരോഗ്യ മന്ത്രി പോലും ഇവിടെ സ്വീകരിച്ചത്''. ജയറാം രമേശ് പറഞ്ഞു.
ദിവസവും ആളുകള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ എയിംസിലെ ഡോക്ടര്‍ രണ്‍ദീപ് ഗുലേരിയ മാധ്യമങ്ങളെ കാണുന്നതാണ് നല്ലതെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു. നേരത്തെ ആരോഗ്യ മന്ത്രാലയം നടത്തിവന്നിരുന്ന പ്രസ് ബ്രീഫിങ്ങ്‌സ് എത്രത്തോളം സുതാര്യമായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."