പി.എം കെയര്‍ ഫണ്ടിനെ വിമര്‍ശിച്ചതിന് സോണിയാ ഗാന്ധിക്കെതിരെ കേസ്
ഷിമോഗ: പി.എം കെയ.ര്‍ ഫണ്ടിനെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസ്. കര്‍ണാടകയിലെ ഷിമോഗയിലാണ് സോണിയക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പി.എം കെയര്‍ നിധിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് കമ്മറ്റിയുടെ ട്വീറ്റിനെ തുടര്‍ന്നാണ് നടപടി.
കെ.വി പ്രവീണ്‍ കുമാര്‍ എന്ന അഭിഭാഷകനാണ് സോണിയാ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. പി.എം കെയര്‍ നിധിയെ കുറിച്ച് തെറ്റായതും അടിസ്ഥാനവുമില്ലാത്ത പരാതി ഉന്നയിച്ചെന്നാണ് പരാതി. ആരോപണം ഉന്നയിച്ച ട്വിറ്റര്‍ ഹാന്‍ഡിലിന്റെ ഉടമസ്ഥത സോണിയാ ഗാന്ധിക്കാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
'അവര്‍ പറയുന്നു പി.എം കെയര്‍ നിധി തട്ടിപ്പാണെന്ന്. പൊതുജനങ്ങള്‍ക്ക് വേണ്ടി നിധി ഉപയോഗിക്കാതെ വിദേശ യാത്രകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് അവരുടെ ട്വിറ്റര്‍ പറയുന്നു. കൊവിഡ് 19 കാലത്ത് ഇതെല്ലാം സര്‍ക്കാരിനെതിരെയുള്ള അഭ്യൂഹങ്ങളാണ്. അത് കൊണ്ടാണ് സോണിയാ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്', കെ.വി പ്രവീണ്‍ കുമാര്‍ പറഞ്ഞു.
മാര്‍ച്ച് 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പി.എം കെയര്‍ നിധി പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലനില്‍ക്കുമ്പോഴെന്തിനാണ് മറ്റൊരു സംവിധാനം എന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു.
കഴിഞ്ഞ പ്രിയങ്കയുടെ പേഴ്സനല്‍ സെക്രട്ടറിക്കും പിസിസി സെക്രട്ടറിക്കുമെതിരെ യോഗി സര്‍ക്കാര്‍ കേസെടുത്തിരുന്നു. സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ആയിരം ബസുകള്‍ ഏര്പാട് ചെയ്ത് കോണ്‍ഗ്രസ് മുന്നോട്ടു വന്നതാണ് കാരണം. എന്നാല്‍ ബസിന് യോഗി സര്‍ക്കാര്‍ ഇതുവരെ അനുമതിനല്‍കിയിട്ടില്ല. ഇന്ന് യോഗിയെ വിമര്‍ശിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാനേയും അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."