HOME
DETAILS

പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ ചില്ലറക്കാരല്ല

  
backup
June 26 2018 | 06:06 AM

%e0%b4%aa%e0%b4%b4%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d-9

 

പഴയങ്ങാടി: പഴയങ്ങാടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയവര്‍ നിരവധി കവര്‍ച്ചാ കേസില്‍ പ്രതികളെന്ന് പൊലിസ്. പത്ത് കവര്‍ച്ചാ കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും അതിലൊന്ന് മൊട്ടാമ്പ്രത്തെ ജ്വല്ലറിയില്‍ നടത്തിയ മോഷണ ശ്രമവുമാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഒന്നാം പ്രതി റഫീഖ് പയ്യന്നൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയുമാണ്.
പത്ത് കവര്‍ച്ചകളില്‍ നിന്നായി 584 പവന്‍ സ്വര്‍ണവും പത്തര ലക്ഷം രൂപയും എല്‍.സി.ഡി ടി.വി, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയാണ് ഇവര്‍ നേടിയത്. പഴയങ്ങാടി ജ്വല്ലറിയില്‍നിന്ന് കവര്‍ന്ന 2.8 കിലോഗ്രാം സ്വര്‍ണാഭരണങ്ങളില്‍ 78 നെക്ലേസുകള്‍, 118 ചെയിനുകള്‍, 98 ബ്രേസ്‌ലറ്റുകള്‍, 108 മോതിരങ്ങള്‍, കമ്മല്‍ എന്നിവ ഉള്‍പ്പെടെ മുഴുവന്‍ സ്വര്‍ണവും പ്രതികളുടെ വീടുകളില്‍നിന്ന് കണ്ടെടുത്തതായി എസ്.പി ജി. ശിവവിക്രം മാധ്യമങ്ങളോടു പറഞ്ഞു. കവര്‍ന്ന രണ്ടുലക്ഷം രൂപയില്‍ ഒന്നര ലക്ഷം രൂപയേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. ബാക്കി അന്‍പതിനായിരം രൂപ ചെലവായതായി പ്രതികള്‍ പൊലിസിനോട് പറഞ്ഞു. നാടിനെ ഞെട്ടിച്ച കവര്‍ച്ച ആറുമാസത്തെ നിരീക്ഷണത്തിനും പഠനത്തിനും ശേഷമാണ് നടത്തിയത്.
നാലോളം ജ്വല്ലറികളിലായി നടത്തിയ നിരീക്ഷണത്തില്‍ ഏറ്റവും എളുപ്പവും ഒരു പൂട്ട് മാത്രമുള്ള ഷട്ടര്‍ ജ്വല്ലറിയുമായ അല്‍ ഫത്തീബി തെരഞ്ഞെടുക്കുകയായിരുന്നു. ഒരു തെളിവുപോലും ബാക്കിവയ്ക്കാതെയുള്ള ആസൂത്രിത കവര്‍ച്ചയില്‍ പ്രതികളെ കണ്ടുപിടിച്ച അന്വേഷണ സംഘത്തെ എസ്.പി പ്രശംസിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, പഴയങ്ങാടി പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ ബിനുമോഹനന്‍, മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറ് മുതൽ

uae
  •  3 months ago
No Image

തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്റെ സ്ഥലത്തെ കാനയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലിസ്

Kerala
  •  3 months ago
No Image

പൗരത്വ ഭേദഗതി ചട്ടം: പി. സന്തോഷ് കുമാര്‍ എംപിയുടെ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

latest
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-20-09-2024

PSC/UPSC
  •  3 months ago
No Image

റൂവി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയായി ഡോക്ടർ മുജീബ് അഹമ്മദ് നെ തെരെഞ്ഞെടുത്തു

oman
  •  3 months ago
No Image

എഡിജിപിക്കെതിരായ പരാതി: വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  3 months ago
No Image

രഞ്ജിത്തിനെതിരായി രഹസ്യമൊഴി നല്‍കി പരാതിക്കാരി

Kerala
  •  3 months ago
No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago