നെല്ലായ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തി
നെല്ലായ: നെല്ലായ പഞ്ചായത്തില്‍ നടക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി യു.ഡി.എഫ്. നേതൃത്വത്തില്‍ നെല്ലായ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ്. ചെയര്മാന് മേലാടയില്‍ വാപ്പുട്ടി അധ്യക്ഷനായി.
ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത്, പഞ്ചായത്ത് മെമ്പര്‍ കളത്തില്‍ മാനു, ഉനൈസ് മാരായമംഗലം പ്രസംഗിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ രാജീവ് സ്വാഗതവും പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ രായിന്‍ നന്ദിയും പറഞ്ഞു.
പഞ്ചായത്തില്‍ തൊഴിലുറപ്പിന് പ്രത്യേക എ.ഇ നിയമനം നടത്തുക, തെരുവു വിളിക്കുകള്‍ ഉടന്‍ പ്രകാശിപ്പിക്കുക, ആശ്രയ ഗുണഭോക്തൃ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുക, ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കുക, പ്രസിഡന്റിിന്റെ ഏകാധിപത്യം അവസാനിപ്പിക്കുക,
വീട് വെക്കാനുള്ള അനുമതിക്കും നമ്പര്‍ നല്കുന്നതിനുമായി പഞ്ചായത്തില്‍ കെട്ടി കിടക്കുന്ന ഫയലുകള്‍ ഉടന്‍ തീര്‍പ്പ് കല്പിക്കുക,
അഴിമതിക്കാരനായ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ.ഡി.സി.സി സെക്രട്ടറി ഇമ്പാനു വരേങ്ങല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. വിനോദ് കുമാര്‍, , ബ്ലോക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം മൂസ പേങ്ങാട്ടിരി , പഞ്ചായത്ത് ലീഗ് പ്രസിഡന്റ്് എം.ടി. എ. നാസര്‍, മാടാല മുഹമ്മദലി, നാസര്‍ മറുകര, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ സുഹറ കെ, പഞ്ചായത്ത് മെമ്പര്‍മാരായ അസ്മിയ മുഹമ്മദലി, സ്മിത മുല്ലപ്പറമ്പില്‍, ബാങ്ക് ഡയറക്ടര്‍മാരായ പി. ബാലന്, കെ. ആയിഷ, കെ. മുഹമ്മദ് ഉമരി, മുഹമ്മദ് കുട്ടി മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."