HOME
DETAILS
MAL
സിറിയയിലെ ദിര്ആ പ്രവിശ്യയില്‍ ആക്രമണം ശക്തമാക്കി: 45,000 പേര് പാലായനം ചെയ്തു
backup
June 26 2018 | 12:06 PM
ദിര്ആ: സിറിയയിലെ വിമതപ്രദേശമായ ദക്ഷിണ ദിര്ആ പ്രവിശ്യയില്‍ സിറിയന്‍ സേന ആക്രമണം ശക്തമാക്കി. ഇതോടെ ഇവിടെ നിന്നുള്ള പാലായനത്തിന്റെ ഒഴുക്ക് കൂടി.
ബസര്‍ അല്‍ ഹരീര്‍ നഗരത്തെ ലക്ഷ്യമാക്കി ഇന്നു രാവിലെ 200 വ്യോമാക്രമണവും 150 ബാരല്‍ ബോംബുകളുമാണ് ബഷാറിന്റെ സൈന്യം പ്രയോഗിച്ചത്. ഇതോടെ ദിര്ആ പ്രവിശ്യയില്‍ നിന്ന് ഇതിനകം 45,000 പേര് ജോര്‍ദാന്‍ ഭാഗത്തേക്ക് പാലായനം ചെയ്തുവെന്ന് യു.എന്‍ അറിയിച്ചു.
വിമതരുടെ കൈവശമുള്ള സ്വീദയുടെ ഭാഗങ്ങള്‍, ഖുനൈത്വറ, ദിര്ആയുടെ തെക്കന്‍ പ്രവിശ്യകള്‍ എന്നിവ പിടിച്ചടക്കാന്‍ വേണ്ടിയാണ് ഈമാസം 19ന് സര്‍ക്കാര്‍ സൈന്യം ആക്രമണം ആരംഭിച്ചത്. അന്നു മുതലുള്ള ആക്രമണത്തില്‍ 41 പേര് കൊല്ലപ്പെടുകയും നൂറിലേറപ്പേര്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."