എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതം: മുസ്ലിംലീഗ്
മലപ്പുറം: എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
റസ്റ്റ്ഹൗസ് പരിസരത്തെ ദൃശ്യങ്ങളെടുത്ത് രഹസ്യ ചര്‍ച്ചകളെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. യു.ഡി.എഫ് പൊന്നാനിയില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാനിരിക്കുകയാണ്.
യു.ഡി.എഫില്‍ യാതൊരുതരത്തിലുള്ള പ്രശ്നങ്ങളുമില്ല. പ്രശ്നങ്ങളെല്ലാം എല്‍.ഡി.എഫിലാണ്. യു.ഡി.എഫിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടത്ര സമയമുണ്ട്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപട്ടിക അടുത്ത ദിവസം തന്നെ പുറത്തുവരാനിരിക്കുകയാണ്. അതുകൂടിയാകുമ്പോള്‍ കാര്യങ്ങള്‍ വേഗത്തിലാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എസ്.ഡി.പി.ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത തെറ്റെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വ്യക്തമാക്കി. എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട്, എന്‍.ഡി.എഫ് തുടങ്ങിയ സംഘടനകളുമായുള്ള മുസ്ലിം ലീഗിന്റെ സമീപനം നേരത്തെ വ്യക്തമാക്കിയതാണ്. ഈ സംഘടനകളുമായി ഒരിക്കലും രാഷ്ട്രീയമായി യോജിച്ചുപോകാന്‍ മുസ്ലിം ലീഗിന് ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐയുമായി ലീഗ് ചര്‍ച്ച നടത്തിയെന്നത് ശരിയല്ലെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."