ഉ. കൊറിയന്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് ചൈന
ബെയ്ജിങ്: കൊറിയന്‍ ഉപ ഭൂഖണ്ഡത്തിലെ പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ജിന്‍ പിങ് നിലപാട് വ്യക്തമാക്കിയത്. ഉ.കൊറിയ, സിറിയയിലെ യു.എസ് ആക്രമണം തുടങ്ങിയ വിഷയങ്ങളാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്.
ഉത്തര കൊറിയന്‍ വിഷയത്തില്‍ ചൈനയും യു.എസും തമ്മില്‍ പുതിയ തലത്തിലുള്ള ബന്ധമാണ് ഉരുത്തിരിയുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പൊതു വിഷയങ്ങളില്‍ ചൈനയും യു.എസും സഹകരിക്കാനാണ് ധാരണ. എന്നാല്‍ ഭിന്നാഭിപ്രായത്തില്‍ ചര്‍ച്ച തുടരുകയും ചെയ്യും.
കൊറിയന്‍ കടലില്‍ യു.എസ് പടക്കപ്പലുകള്‍ എത്തിയ സാഹചര്യത്തിലാണ് ചൈന അമേരിക്കയുമായി ചര്‍ച്ച നടത്തിയത്. ട്രംപും ഷീ ജിന്‍ പിങും ഈമാസം ആദ്യം നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇന്നലെ വീണ്ടും ടെലിഫോണ്‍ സംഭാഷണം നടത്തിയത്. യു.എസുമായുള്ള സഹകരണം തുടരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാങ് പറഞ്ഞു.
ഉത്തര കൊറിയന്‍ പ്രശ്നം പരിഹരിച്ചാല്‍ ചൈനയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."