പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: മണ്ഡലം എസ്.വൈ.എസ് കമ്മിറ്റി
പേരാമ്പ്ര: പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വീടാക്രമിക്കുകയും മിണ്ടാപ്രാണികളായ നൂറു കണക്കിന് കോഴികളെ ചുട്ടെരിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എസ്.വൈ.എസ് നിയോജക മണ്ഡലം കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ജനാധിപത്യ രാജ്യത്തു നിസാര പ്രശ്നങ്ങള്‍ പെരുപ്പിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് പള്ളി ഇമാമിനെ ഭീഷണിപ്പെടുത്തിയ സംഭവം മതസൗഹാര്‍ദത്തിന് തീരാകളങ്കമായി മാറിയിട്ടുണ്ട്.
നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷ പ്രദേശങ്ങള്‍ നേതാക്കളായ ജില്ലാ സെക്രട്ടറി സയ്യിദലി തങ്ങള്‍ പാലേരി, സിദ്ദീഖ് ദാരിമി പേരാമ്പ്ര, നിസാര്‍ റഹ്മാനി മേപ്പയൂര്‍, അഹമ്മദ് മൗലവി അരിക്കുളം, ഹാരിസ് മാസ്റ്റര്‍, ടി.ടി കുഞ്ഞമ്മദ്, മുനീബ് എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."