നിയമവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു
കോഴിക്കോട്: തുടര്‍ച്ചയായി വരുന്ന അവധി ദിനങ്ങള്‍ സൗകര്യപ്പെടുത്തി ഭൂമി കൈയേറ്റം, നിലംനികത്തല്‍, മണ്ണ്, മണല്‍ കടത്തല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് റവന്യു വകുപ്പ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു.പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് പരാതികള്‍ വിളിച്ച് അറിയിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. ടി. ജനില്‍ കുമാര്‍ അറിയിച്ചു. റവന്യൂ മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. കലക്ടറേറ്റ്, കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്കുകള്‍ എന്നിവിടങ്ങളില്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.ഫോണ്‍ നമ്പറുകള്‍ ചുവടെ: കലക്ടറേറ്റ്: 0495 23705 18, കോഴിക്കോട് താലൂക്ക് ഓഫിസ്: 0495 2372966, കൊയിലാണ്ടി: 0496 2620235, വടകര: 0496 2513480, താമരശേരി: 0495 2223088, തഹസില്‍ദാര്‍ കോഴിക്കോട്: 9447183930, കൊയിലാണ്ടി: 94471 34235, വടകര: 9447045361, താമരശേരി: 8547618454, അഡീ.തഹസില്‍ദാര്‍ കോഴിക്കോട്: 8547616101, കൊയിലാണ്ടി: 8547616201, വടകര: 8547616301, താമരശേരി: 8547618455.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."