ആന്ധ്രയില്‍ നിന്നുള്ള മത്സ്യം വില്‍ക്കില്ലെന്ന് വ്യാപാരികള്‍
കോഴിക്കോട്: മത്സ്യ കച്ചവടത്തിനെതിരേയുള്ള ദുഷ്പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മിഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാളയാര്‍ ചെക് പോസ്റ്റില്‍ 163 ലോഡ് മത്സ്യം വന്നതില്‍ ഒരു ലോഡില്‍ മാത്രമാണ് ഫോര്‍മാലിന്‍ കണ്ടെത്തിയത്. ഇതാവട്ടെ വ്യവസായികാവശ്യത്തിനുള്ളതാണെന്നും അവര്‍ പറഞ്ഞു. വിഷാംശമുള്ള മത്സ്യം ഒരിക്കലും വില്‍പന നടത്തില്ല. സംശയത്തെ തുടര്‍ന്ന് ആന്ധ്രയില്‍ നിന്നുള്ള മത്സ്യം തല്‍ക്കാലം അയക്കേണ്ടതില്ലെന്ന് അസോസിയേഷന്‍ ആവശ്യപ്പെടുമെന്നും അവിടെ നിന്നുള്ള മത്സ്യം ഇനി എടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി കേരളത്തിലെ മത്സ്യമേഖലയെ തകര്‍ക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ല. സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണമായും സഹകരിച്ചു കൊണ്ടാണ് വ്യാപാരം നടത്തുന്നതെന്നും ഇത്തരം പ്രവണതയെ അസോസിയേഷന്‍ അംഗീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഒ.കെ.എം.കെ കുഞ്ഞി, ജന സെക്രട്ടറി നൂറുദ്ദീന്‍ തലശ്ശേരി, സെക്രട്ടറി സി.എം ശാഫി, ഖജാന്‍ജി അഭലാഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് എം ബഷീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."