HOME
DETAILS
MAL
ഗ്രൂപ്പ് പോരിനെതിരേ സുധീരന്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കേണ്ടത് പാര്‍ട്ടി താത്പര്യം
backup
March 16 2019 | 06:03 AM
ആലപ്പുഴ: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരില്‍ കുരുങ്ങി സ്ഥാനാര്‍ഥി നിര്‍ണയം വൈകുമ്പോള്‍ ഗ്രൂപ്പ് തര്ക്കങ്ങള്ക്കെതിരേ വി.എം സുധീരന്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പു താത്പര്യമല്ല പരിഗണിക്കേണ്ടതെന്നും പാര്‍ട്ടിയുടെ താത്പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആ നിലക്കു മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്നും കേരളത്തില്‍ വിജയപ്രതീക്ഷയുണ്ടന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയം വൈകിയെന്നത് വസ്തുതയാണ്. ഇതിന് ഗ്രൂപ്പ് പ്രശ്നങ്ങളും കാരണമായിട്ടുണ്ട്. ഇത് ദോഷം ചെയ്യും സുധീരന് പറഞ്ഞു.
കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള വയനാട് സീറ്റില്‍പോലും ഗ്രൂപ്പു പോരിനെ ചൊല്ലി ഇതുവരേ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്ത അവസ്ഥയിലാണ് സു.ധീരന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."