HOME
DETAILS
MAL
റോമില്‍ നിന്നും ആദ്യ വിമാനമെത്തി മൂന്ന് വിമാനങ്ങളില്‍ 499 പേര്‍ കൂടി കൊച്ചിയിലെത്തി
backup
May 23 2020 | 02:05 AM
നെടുമ്പാശേരി: റോമില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം ഇന്നലെ കൊച്ചിയിലെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ദല്‍ഹി വഴി ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് നെടുമ്പാശേരിയിലെത്തിയത്. റോമില്‍ നിന്നും 239 യാത്രക്കാരാണ് ഈ വിമാനത്തില്‍ കയറിയിരുന്നത്.
ഇതില്‍ 68 പേര്‍ ഡല്‍ഹിയില്‍ ഇറങ്ങി. ബാക്കിയുള്ള 171 പേരുമായാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്. ഡല്‍ഹി, ഹരിയാന, യു.പി, പഞ്ചാപ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള യാത്രക്കാരും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. എറണാകുളം , തൃശ്ശൂര്‍ , കോട്ടയം ജില്ലകളിലുള്ളവരായിരുന്നു കൂടുതല്‍പേര്‍. ജോര്‍ദ്ദാന്റെ തലസ്ഥാനമായ അമ്മാനില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം ഇന്നലെ രാവിലെ 8.59 നാണ് നെടുമ്പാശേരിയിലെത്തിയത്. 142 പേരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഡല്‍ഹി വഴിയാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്.
അമ്മാനില്‍ നിന്നും വിമാനത്തില്‍ കയറിയ 187 പേരില്‍ 45 പേര്‍ ഡല്‍ഹിയില്‍ ഇറങ്ങിയിരുന്നു. 186 യാത്രക്കാരുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 8.55 നാണ് നെടുമ്പാശേരിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."