നീര്‍ത്തടവും വയലും നികത്തി; ഇപ്പോള്‍ തോടും കൈയേറി
കിളിമാനൂര്‍: നിയമം കാറ്റില്‍ പറത്തി പാടങ്ങളും നീര്‍ത്തടവും നികത്തിയതിനു പുറമെ തോടും കൈയേറി. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നത്.
ബൈപാസ് റോഡിനു സമീപമാണ് പാടശേഖരം നികത്തി സ്വകാര്യ വ്യക്തി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. ബൈപാസ് റോഡിനും ടൗണ്‍ ജുമാമസ്ജിദ് ശില്‍പ്പ റോഡിനും ഇടയില്‍ നേരത്തെ രണ്ടു തോടുകള്‍ ഉണ്ടായിരുന്നു. ഇതിലൊന്ന് വയലുകള്‍ നികത്തിയതോടെ കാണാനില്ലാതായി. ഇപ്പോള്‍ വഴിയുണ്ടാക്കുന്നതിനു വേണ്ടിയാണ് രണ്ടാമത്തെ തോട് കുഴല്‍ സ്ഥാപിച്ചു കൈയേറിയിരിക്കുന്നത്. മഴക്കാലത്ത് കുറവന്‍കുഴി മുതല്‍ ഒഴുകി വരുന്ന വെള്ളം ഈ രണ്ടു തൊടുകളിലൂടെയായിരുന്നു ചിറ്റാറിന്റെ കൈവഴിയായ നദിയില്‍ എത്തിയിരുന്നത്. തോടുകള്‍ നികത്തിയതോടെ മഴയില്‍ വെള്ളപ്പൊക്കവും പതിവാണ്. കുറവന്‍കുഴി മുതല്‍ ചിറ്റാര്‍ നദി വരെ നീര്ത്തടങ്ങളില് വലിയ കൈയേറ്റമാണ് നടന്നിരിക്കുന്നത്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന നടിക്കുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."