HOME
DETAILS
MAL
തൊഴിലിനായി വിദേശത്തു പോകേണ്ടവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍
backup
May 23 2020 | 02:05 AM
തിരുവനന്തപുരം: തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്തു പോകേണ്ടവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ രാജ്യങ്ങളില്‍ പോകേണ്ടവര്‍ക്ക് ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിലൂടെ ലഭ്യമാക്കും.
പ്രവാസി ക്ഷേമനിധിയില്‍ അംശദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവരുടെ അംഗത്വം പുതുക്കാന്‍ ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ആറു മാസത്തേക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി. കുടിശ്ശിക ഒറ്റത്തവണയായി അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനാവും.
സാധാരണ മഴക്കോട്ട് പി.പി.ഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ പൊലിസ് ആവിഷ്‌കരിച്ചു. മഴയില്‍ നിന്നും വൈറസില്‍ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കത്തക്ക രീതിയിലാണ് ഇവ തയാറാക്കിയത്. ഗാര്‍ഹിക പീഡനം തടയാന്‍ എല്ലാ ജില്ലകളിലും പൊലിസിന്റെ നേതൃത്വത്തില്‍ ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്ട് റസലൂഷ്യന്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."