HOME
DETAILS

നീണ്ട കാലത്തെ പരാതികള്‍ക്കൊടുവില്‍ കോവളം തീരത്ത് കാമറക്കണ്ണുകള്‍ മിഴിതുറന്നു

  
backup
June 27 2018 | 04:06 AM

%e0%b4%a8%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

 

കോവളം: ഏറെ വിവാദങ്ങള്‍ക്കും നീണ്ട കാലത്തെ പരാതികള്‍ക്കും പരിദേവനങ്ങള്‍ക്കുമൊടുവില്‍ കോവളം തീരത്ത് സുരക്ഷാ കണ്ണുകള്‍ മിഴി തുറന്നു. ഇതോടെ തീരത്ത് പിടിമുറുക്കിയിരുന്ന സാമൂഹ്യവിരുദ്ധ ശക്തികള്‍ മാളങ്ങളിലൊളിക്കുമെന്നും തീരത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് പൊലിസ്.
അന്തര്‍ദേശീയ ടൂറിസം കേന്ദ്രമായിട്ടും തീരത്ത് സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയാറാകാതിരുന്നത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനിടെ കോവളത്തെത്തി കാണാതായ വിദേശ വനിതയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതോടെയാണ് അധികൃതര്‍ ഉണര്‍ന്നത്. വിദേശ വനിതയുടെ മരണത്തോടെ കോവളം ബീച്ചിനും ടൂറിസം വകുപ്പിനും പൊലിസിനും ഏറ്റ ദുഷ്‌പേര് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായാണ് വളരെ പെട്ടന്ന് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനുള്ള നടപടികളുമായി ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തിയത്. ആദ്യഘട്ടമായി സ്ഥാപിക്കുന്ന അന്‍പത് സി.സി.ടി.വി കാമറകളില്‍ പകുതിയോളം തീരത്ത് ഉറപ്പിച്ച് കഴിഞ്ഞു ഒരാഴ്ചക്കുള്ളില്‍ കോവളം തീരത്തെ ബീച്ചുകള്‍, കോവളം ജങ്ഷന്‍, ആഴാകുളം, ലൈറ്റ് ഹൗസ്, അംബേദ്കര്‍ നഗര്‍ ഉള്‍പ്പെടെ സഞ്ചാരികള്‍ വന്നു പോകുന്ന എല്ലായിടവും പൂര്‍ണമായ നിരീക്ഷണത്തിലാകും.
പക്ഷെ കൂരിരുട്ടില്‍ അമരുന്ന ഹൗവ്വാ ബീച്ചിലെ രാത്രി കാല കാഴ്ച്ചകള്‍ ഒപ്പിയെടുക്കാന്‍ കാമറകള്‍ക്കും കഴിയാത്തത് അധികൃതരെ കുഴക്കുന്നുണ്ട്. ബീച്ചിന്റെ മുന്‍വശം ഒഴികെ സ്വകാര്യ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന മേഖല രാത്രികാലങ്ങളില്‍ പൂര്‍ണമായി ഇരുട്ടിലാണ്. ഇത് മറയാക്കി മറ്റ് ഭാഗങ്ങളില്‍ നിന്ന് ഇങ്ങോട്ട് ചേക്കേറുന്ന സാമൂഹ്യ വിരുദ്ധര്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഭീഷണിയാണ്. ദിവസങ്ങള്‍ക്കുമുന്‍പ് രാത്രി എട്ടരയോടെ ഇതുവഴി നടന്നു പോയ വിദേശ ദമ്പതികളെ പൊലിസ് എത്തിയാണ് സാമൂഹ്യ വിരുദ്ധരില്‍ നിന്ന് രക്ഷിച്ചത്.
പല ഭാഗത്തും കാമറ സ്ഥാപിച്ചെങ്കിലും രാത്രി കാലങ്ങളില്‍ ഇരുട്ട് കാരണം ഒന്നും കാണാന്‍ കഴിയുന്നില്ലെന്ന് പൊലിസ് പറയുന്നു. ഒരു മാസം മുന്‍പ് ആരംഭിച്ച പണികള്‍ക്ക് തുടക്കം മുതല്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ ലഭിക്കാത്തത് തടസമായിരുന്നു.
സി.സി.ടി.വി കാമറകള്‍ക്ക് കണക്ഷന്‍ നല്‍കാനായി മീറ്ററുകള്‍ സ്ഥാപിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അധികൃതര്‍ നല്‍കിയതോടെ കൂടുതല്‍ കാമറകള്‍ ഘടിപ്പിക്കുന്നതിനുള്ള ജോലികള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ഇതോടൊപ്പം സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. കാമറകളുടെ പരിപാലനവും കറണ്ട് ചാര്‍ജ് ഉള്‍പ്പെടെയുള്ള ചിലവുകളും ആര് വഹിക്കുമെന്നുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നതായാണ് അറിയുന്നത്.
എല്ലാ പണികളും പൂര്‍ത്തിയാക്കിയ ശേഷം മേല്‍നോട്ടം പൂര്‍ണമായി പൊലിസ് വകുപ്പിന് കൈമാറുമെന്ന് ടൂറിസം വകുപ്പധികൃതര്‍ പറയുമ്പോള്‍ മറ്റു ചിലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ തങ്ങള്‍ക്കാവില്ലെന്നാണ് പൊലിസിന്റെ നിലപാട്.
കാമറകള്‍ മിഴി തുറക്കുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ തീരത്ത് മിഴി തുറന്ന കാമറകളുടെ ഭാവി അവതാളത്തിലാകുമെന്ന ആശങ്കയാണ് ഉയരുന്നത്. കോവളം പൊലിസ് സ്റ്റേഷനില്‍ ഉറപ്പിച്ച മോണിറ്ററിലൂടെയാണ് കാമറകളില്‍ നിന്നുള്ള കാഴ്ചകള്‍ നിരീക്ഷിക്കുന്നത്. കാമറകള്‍ മിഴിതുറന്നതോടെ സാമൂഹ്യ വിരുദ്ധര്‍ക്കൊപ്പം ബീച്ചിലേക്ക് മാലിന്യമൊഴുക്കിവിടുന്ന ഹോട്ടലുകാരും വിനോദ സഞ്ചാരികളെ ശല്യം ചെയ്യുന്നവരുമൊക്കെ കുടുങ്ങും .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago