HOME
DETAILS
MAL
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍: സബ്കലക്ടറെ അഭിനന്ദിച്ച് റവന്യൂ മന്ത്രി
backup
April 13 2017 | 05:04 AM
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിന് നേതൃത്വം നല്കിയ ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് അഭിനന്ദനവുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനമറിയിച്ചത്. ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകണമെന്നും സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും സബ്കലക്ടറുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ഇന്നലെ കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെയും സബ് കലക്ടറെയും സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. പൊലിസ് നോക്കുകുത്തിയായ സാഹചര്യത്തിലും കയ്യേറ്റമൊഴിപ്പിച്ചിട്ടേ തിരിച്ചുപോവുമെന്ന് സബ് കലക്ടര്‍ നിലപാടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."