HOME
DETAILS

കേരളത്തില്‍ നിന്ന് പോയവര്‍ക്കും  കൊവിഡ്; കൂടുതല്‍  പരിശോധനകള്‍ വേണമെന്ന് വിദഗ്ധര്‍

  
backup
May 23 2020 | 03:05 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%af%e0%b4%b5%e0%b4%b0
 
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയവര്‍ക്ക് അവിടെ രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. മൂന്നു ദിവസത്തിനിടെ ആറു പേര്‍ക്ക് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. 
കേരളത്തില്‍നിന്ന് പോയവരില്‍ കര്‍ണാടകയില്‍ നാലും തമിഴ്‌നാട്ടില്‍ രണ്ടും പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്നു പോയി നിരീക്ഷണത്തില്‍ കഴിയവേയാണ് രോഗം സ്ഥിരീകരിച്ചതെന്നതിനാല്‍ സംസ്ഥാനത്ത് നിന്നാണ് രോഗബാധയുണ്ടായതെന്നാണ് നിഗമനം. വരും ദിനങ്ങളില്‍ ഉറവിടം വ്യക്തമാകാത്ത രോഗബാധിതര്‍ കൂടുതല്‍ ഉണ്ടാകാമെന്നും പരിശോധന വര്‍ധിപ്പിക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു.
പരിശോധനയുടെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ ഏറെ പിന്നിലാണ് കേരളം. 10 ലക്ഷത്തില്‍ 1282 എന്നതാണ് കേരളത്തിലെ പരിശോധന നിരക്ക്. ദേശീയ ശരാശരി 1671 ആണ്. സമൂഹ വ്യാപനം ഇല്ലെന്ന് തീര്‍ത്തുപറയാന്‍ ഈ നിരക്കുകള്‍ക്ക് സാധ്യമല്ല.   
കണ്ണൂര്‍ ധര്‍മ്മടത്ത് മറ്റ് ശാരീരിക അവശതകള്‍ ഉള്ള രോഗിക്ക് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ഇടുക്കിയിലെ ബേക്കറിയുടമയ്ക്കും കൊല്ലത്തെ ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചതെങ്ങനെയെന്നും വ്യക്തമല്ല.  മുപ്പതിലേറെ രോഗികള്‍ക്ക് എവിടെനിന്നാണ് രോഗബാധയുണ്ടാകുന്നതെന്ന് ആദ്യഘട്ടങ്ങളിലും വ്യക്തമായിരുന്നില്ല. ഇത് രോഗവ്യാപനം കൃത്യമായി അറിയുന്നതിന് തടസ്സമാണെന്നാണ്  വിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  23 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago