HOME
DETAILS
MAL
മുംബൈയില്‍ നിന്ന് ഉച്ചയ്ക്ക് ട്രെയിന്‍ എത്തും; പരിശോധനാ സംവിധാനമൊരുക്കിയില്ല; അറിയിച്ചത് അവസാന നിമിഷമെന്ന് ആരോഗ്യവകുപ്പ്
backup
May 23 2020 | 07:05 AM
കണ്ണൂര്‍: മുംബൈയില്‍ നിന്ന് ട്രെയിന്‍ ഒരു മണിയ്ക്ക് എത്തുന്നതറിയാതെ കണ്ണൂര്‍ ജില്ലാ ഭരണകൂടം. ട്രെയിനിറങ്ങുന്ന യാത്രക്കാരെ പരിശോധിക്കാന്‍ ഇതുമൂലം ആവശ്യത്തിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ട്രെയിന്‍ കണ്ണൂരിലെത്തുന്നത് സംബന്ധിച്ച് അറിയിപ്പ് കിട്ടിയത് വൈകിയാണെന്നും പരിശോധനയ്ക്ക് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
കണ്ണൂരില്‍ ഇറങ്ങാന്‍ 200 പേരുണ്ട്. ട്രെയിന്‍ ഏര്‍പ്പാടാക്കിയത് മഹാരാഷ്ട്ര സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയുമാണ്. ആരോഗ്യ പരിശോധനയ്ക്കും മറ്റുമുള്ള ക്രമീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യുകയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."