സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി അഡ്വ. എം.കെ ദാമോദരന്‍ വീണ്ടും കോടതിയില്‍
കൊച്ചി: ലോട്ടറി മുതലാളി സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകനായ അഡ്വ. എം.കെ ദാമോദരന്‍ വീണ്ടും കോടതിയില്‍ ഹാജരായി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. എം.കെ ദാമോദരന്‍ സാന്റിയോഗോ മാര്‍ട്ടിന് വേണ്ടി ഇതിനു മുമ്പും കോടതിയില്‍ ഹാജരായിരുന്നു. വിവാദങ്ങള്‍ കാര്യമാക്കാതെയാണ് അദ്ദേഹം വീണ്ടും ഇന്ന് ഹൈക്കോടതിയില്‍ ഹാജരായത്.
അനധികൃത പണമിടപാട് കേസില്‍ തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്‍ നല്‍കിയ ഹരജിയിലാണ് ദാമോദരന്‍ ഹാജരായത്. ലോട്ടറി നിയന്ത്രണ നിയമപ്രകരമുള്ള കുറ്റകൃത്യം നിലവില്‍ ഇല്ലാതിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരു കേസും നിലനില്‍ക്കില്ലെന്നും സ്വത്ത് കണ്ടുകെട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്നുമാണ് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് നടപടിയില്‍ കോടതി ഇടപടണമെന്നാണ് ഇന്ന് ദാമോദരന്‍ വാദിച്ചത്. എന്നാല്‍ ഈ സാഹചര്യത്തില്‍ഡ ഇടപെടേണ്ട സാഹചര്യമുണ്ടോ എന്ന് ചോദിച്ച കോടതി ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിന് വ്യഴ്യാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."