ഒരു തവണ വാങ്ങിയാല്‍ നാല് ദിവസത്തേക്ക് മദ്യം അനുവദിക്കില്ല: മാര്‍ഗരേഖ പുറത്തിറക്കി ബെവ്കോ
തിരുവനന്തപുരം: സംസ്ഥാനത്ത് പുനരാരംഭിക്കാനൊരുങ്ങുന്ന മദ്യവില്‍പ്പന സംബന്ധിച്ചുള്ള വിശദമായ മാര്‍ഗരേഖ ബിവറേജസ് കോര്പ്പറേഷന് പുറത്തിറക്കി.
ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ സംസ്ഥാനത്ത് മദ്യവില്പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് ബെവ്കോ പുറത്തിക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ എടുത്തു വേണം മദ്യം വാങ്ങാന്‍ വില്‍പനശാലയിലെത്താന്‍.
ഒരേ സമയം ടോക്കണുമായി വരുന്ന അഞ്ച് പേരെ മാത്രമേ മദ്യശാലയില്‍ അനുവദിക്കൂ.
കൊവിഡ് മാര്‍ഗനിര്‍ദേശം പാലിച്ച് പൂര്‍ണമായും സാമൂഹിക അകലം പാലിച്ചാവും മദ്യവില്പന.
ഹോട്ട് സ്പോട്ടില്‍ മദ്യവില്പന ഉണ്ടാകില്ല. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാവും മദ്യവില്പന.
മദ്യവില്പനയ്ക്കായി മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച കമ്പനിക്ക് എസ്എംഎസില്‍ നിന്നും വരുമാനം കിട്ടില്ലെന്ന് ബെവ്കോ വ്യക്തമാക്കി. എസ്എംഎസ് ചാര്‍ജ് ഈടാക്കുന്നത് ബെവ്കോയാണ്. ആപ്പ് രൂപകല്പന ചെയ്ത കമ്പനിക്ക് ഇതില്‍ നിന്നും പണം കിട്ടില്ല.
ഒരു വര്‍ഷത്തേക്ക് 2,83,000 രൂപയാണ് ആപ്പിനായി എക്സൈസിന് ഒരു വ!ര്‍ഷം ചിലവാകുന്നത്. അഞ്ച് ലക്ഷം രൂപയില്‍ താഴെ സ്റ്റാര്‍ട്ടപ്പ് പ്രോജക്ടുകള്‍ക്ക് ടെണ്ടര്‍ വേണ്ടന്ന് ഉത്തരവുണ്ട് അതിനാല്‍ തന്നെ മൊബൈല്‍ ആപ്പ് നി!ര്മ്മാണത്തിന്ടെണ്ടര് വിളിക്കാത്തതില്‍ അപാകതയില്ലെന്നും ബെവ്കോ വിശദീകരിക്കുന്നു.
മദ്യവില്പനയ്ക്കുള്ള ആപ്പ് നിര്‍മ്മാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ച സഹാചര്യത്തില്‍ മറുപടി പറയുകയായിരുന്നു ബെവ്കോ.അതേ സമയം എന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."