വേമ്പനാട്ടുകായല്‍ ശുചീകരണ കൂട്ടായ്മ രൂപീകരിച്ചു
ആലപ്പുഴ: വേമ്പനാട്ടുകായല്‍ ശുചീകരണ കൂട്ടായ്മ രൂപീകരിച്ചു. കായല്‍ മലിനീകരണം മൂലം ഉള്‍നാടന്‍ മത്സ്യസമ്പത്തും ജലസസ്യങ്ങളും നശിക്കുകയും ക്യാന്‍സര്‍ പോലുള്ള രോഗം പരിസരപ്രദേശങ്ങളില്‍ വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കായല്‍ മലിനീകരണം തടയുന്നതിന്റെ ഭാഗമായി കേരള സാമൂഹ്യപഠനവേദി,അശോകാ ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് എന്‍വയോണ്‍മന്റ് വേമ്പനാട്ട് കായല്‍ സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണ കൂട്ടായ്മ രൂപീകരിച്ചത്.
ആര്യാട് ചെമ്പന്തറയില്‍ നടന്ന ഉള്‍നാടന്‍ മത്സ്യതൊഴിലാളി, കക്കാ തൊഴിലാളി സമ്മേളനം ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യപഠനവേദി പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷനായി. കായല്‍ സംരക്ഷണസമിതി സെക്രട്ടറി കെ.എം. പൂവ് ആമുഖപ്രസംഗം നടത്തി.
ഹരീഷ് എസ്, എബി ആന്റണി, ബിബിന്‍ ജോസഫ്, കെ.ആര്‍. ബിജു, കെ.എം. മോഹനന്‍, എം.എ രാജേന്ദ്രന്‍, സതീശന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."