ഓരുവെള്ള ഭീഷണി; ഷട്ടര്‍ സംവിധാനം ഒരുക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം
ഹരിപ്പാട്: തകഴി കൃഷിഭവന് പരിധിയില വിവിധ പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിയത് ഓരുവെള്ള ഭീഷണി തടയുന്നതിന് ശാശ്വത പരിഹാരം ഇനിയും ആയില്ല. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കുമെന്ന് കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി ശ്യാംസുന്ദര്‍ പറഞ്ഞു.
ഓരുവെള്ളം മൂലം കൃഷിനാശം സംഭവിച്ച തകഴി പഞ്ചായത്തിലെ കുന്നുമ്മയിലെ വിവിധ പാടശേഖരങ്ങള്‍ സംഘം ഭാരവാഹികള്‍ സന്ദര്‍ശിച്ചു. കര്‍ഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.അപ്പര്‍കുട്ടനാട്ടിലെ പാടശേഖരങ്ങളിലേക്ക് ഓരുവെള്ളമെത്തുന്നത് മാഹാദേവികാട് പുളക്കീഴ് തോട്ടിലൂടെയാണ്.
സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എന്‍ എ ജബ്ബാര്‍, വൈസ് പ്രസിഡന്റ് അബ്ദുല്ല കുമാരപുരം,മഷ്ഹൂര്‍ പൂത്തറ, എ.എം നിസാര്‍ വീയപുരം, ഹാമിദ് കുഞ്ഞ്, എന്‍.ആര് രാജാ , യു അഷ്റഫ് , നിസാര്‍ താഴ്ചയില്‍,സൈനുല്‍ ആബിദീന്‍, ഷാഫി പത്തിയൂര്‍, ഹകീം, സ്വാലിഹ് തകഴി, രാജു കലത്തില്‍,മനോഹരന്,ചാക്കോവര്ഗ്ഗീസ് രാമചന്ദ്രന്, എന്നിവര്‍ സംസാരിച്ചു.
പാടശേഖര ഭാരവാഹികള്‍ നല്കിയ നിവേദനം സംസ്ഥാന സെക്രട്ടറി ശ്യംസുന്ദര്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."