ലഹരിക്കെതിരേ 'ടിക്കറ്റ് ' നല്‍കി ഒരു കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസില്‍ തന്റെ യാത്രികര്‍ക്ക് ടിക്കറ്റ് കൊടുക്കുന്നതിനൊപ്പം ലഹരിബോധവത്കരണവും നടത്തുകയാണ് വണ്ടാനം കന്നിമേല്‍ കോണില്‍ ഷെഫീക്ക് ഇബ്രാഹിം എന്ന എടത്വ ഡിപ്പോയിലെ കണ്ടക്ടര്‍. ആരും ലഹരിയുടെ മായിക വലയത്തില്‍ പെട്ട് നശിച്ച് പോകരുതെന്ന പ്രാര്‍ഥനയോടെയാണ് ഇദ്ദേഹം ഓരോ യാത്രക്കാരനും ടിക്കറ്റ് നല്‍കുന്നത്.
ലഹരിവിരുദ്ധ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയുമായി കൈകോര്‍ത്ത് പ്രത്യേക പ്രവര്‍ത്തനങ്ങളാണ് ഷഫീഖ് നടത്തുന്നത്. കഴിഞ്ഞ ദിവസം 'ലഹരിക്കെതിരെ ഒരു യാത്ര' എന്ന സന്ദേശവുമായി മൂന്ന് ട്രിപ്പുകളായി എ.ടി.എം 112 എന്ന ബസില്‍ എടത്വയില്‍ നിന്ന് തിരുവനന്തപുരത്തേക്കും, അവിടെ നിന്നും എറണാകുളത്തേക്കും തിരിച്ച് അമ്പലപ്പുഴ വഴി എടത്വയിലേക്കും സഞ്ചാരം നടത്തി. യാത്രികര്‍ക്ക് ലഘുലേഖകളും, ലഹരി എന്ന എക്‌സൈസ് വകുപ്പിന്റെ പുസ്തകവും വായിക്കുവാനും നല്‍കി.
2009 ലാണ് ഷെഫീക്ക് കണ്ടക്ടറായി സര്‍വിസില്‍ പ്രവേശിക്കുന്നത്. അന്ന് മുതല്‍ തന്റെ ലഹരി വിരുധബോധവല്‍കരണം യാത്രക്കാരിലേക്ക് പകര്‍ന്ന് നല്‍കി തുടങ്ങി. പുകവലിക്കുന്ന ശീലമുണ്ടായിരുന്ന പിതാവ് ഇബ്രാഹിമിന്റെ അകാലത്തിലുള്ള വേര്‍പാടാണ് ഷഫീക്കിനെ ലഹരി വിരുധനാക്കിയത്. മദ്യക്കുപ്പികളുമായി കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്നവരെയും ശഫീക്ക് ബോധവത്കരിക്കും. നിയമ പ്രകാരം ബസില്‍ നിന്ന് ഇറക്കി വിടുകയും വേണ്ടി വന്നാല്‍ നിയമ പ്രകാരമുള്ള പിഴയീടാക്കുകയും ചെയ്യും.
2005 ലെ ലോക ലഹരി വിരുധ ദിനത്തിലാണ് എല്‍.ഡി ടൈപ്പിസ്റ്റായ റൈഹാനത്ത് ഈ ലഹരിവിരുദ്ധന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതെന്നതും ഒരു യാദൃശ്ചികതയാണ്്.
അന്ന് മുതല്‍ പ്രിയതമയും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു. ഇപ്പോള്‍ മകള്‍ ഫാത്തിമ നസ്രിനും കൂട്ടായുണ്ട്. ഇത്തവണ ലഹരിവിരുദ്ധ ദിനം ഡ്രെഡേയായി പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിലാണ് ഷഫീക്ക്.
ഈ ലക്ഷ്യത്തില്‍ യാത്രികരും, ജീവനക്കാരും ഒപ്പു ശേഖരണം നടത്തി. ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നീര്‍ക്കുന്നം എസ്.ഡി.വി.ജി.യു.പി സ്‌കൂളിലെ തണല്‍ എന്ന ലഹരിവിമുക്ത സംഘടനയും ഒപ്പു ശേഖരണത്തില്‍ പങ്കാളികളായി. ഇത് മുഖ്യമന്ത്രി, എക്‌സൈസ് വകുപ്പ് മന്ത്രി, എക്‌സൈസ് കമ്മിഷണര്‍ എന്നിവര്‍ക്ക് നിവേദനത്തോടൊപ്പം സമര്‍പ്പിക്കും. ഏതായാലും ജീവിതം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം സമര്‍പ്പിച്ച് യാത്ര തുടരുകയാണ് ഈ യുവാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."