HOME
DETAILS
MAL
ഭീതിയൊഴിയാതെ മഹാരാഷ്ട്ര: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3041 പേര്‍ക്ക്, രോഗബാധിതരുടെ എണ്ണം 50,000 കടന്നു
backup
May 24 2020 | 15:05 PM
മുംബൈ: കൊവിഡ് ആശങ്കയ്ക്ക് അയവില്ലാതെ മഹാരാഷ്ട്ര. 24 മണിക്കൂറിനിടെ 3041 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 50,231 ആയി. ആകെ മരണം 1635 ആയി ഉയര്‍ന്നു.
https://twitter.com/ANI/status/1264551693204598784
ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് മാത്രം 58 പേരുടെ ജീവന്‍ നഷ്ടമായി. ഇതില്‍ 39 മരണവും മുംബൈയിലാണ്. പുണെയിലും സോലാപുരിലും ആറ് പേര്‍ മരിച്ചു. ഔറഗാബാദില്‍ നാല് പേരും മരിച്ചു.
കൊവിഡ് കൂടുതല്‍ നാശം വിതിച്ച മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 30,000 കടന്നു. 988 മരണം റിപ്പോര്‍ട്ട് ചെയ്തതും മുംബൈയിലാണ്. നിലവില്‍ 33,988 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 14,600 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഞായറാഴ്ച മാത്രം 1196 പേര്‍ രോഗമുക്തി നേടി..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."