നിലപാടില്‍ നിന്ന് പിന്മാറി മഹാരാഷ്ട്ര: 25 ആഭ്യന്തര വിമാന സര്‍വിസുകള്‍ക്ക് തിങ്കളാഴ്ച അനുമതി നല്‍കും
മുംബൈ: സംസ്ഥാനത്ത് ആഭ്യന്തര സര്‍വിസ് ആരംഭിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ മുംബൈയില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക്. മുംബൈയില്‍ നിന്നും മുംബൈയിലേക്കും 25 വിമാനങ്ങള്‍ ദിവസവും സര്‍വീസ് നടത്തും.
ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ ഇനിയും സാവകാശം വേണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിന് പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നത്.തിങ്കളാഴ്ച രാവിലെ 6 മണിയ്ക്ക് ജയ്പൂരില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍ മുംബൈയില്‍ എത്തും.
ആഭ്യന്തര സര്‍വീസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനോട് യോജിപ്പില്ലെന്ന് താക്കറെ പറഞ്ഞിരുന്നു. വ്യോമയാന മന്ത്രിയോട് സംസാരിച്ചെന്നും കേന്ദ്ര നിലപാടുമായി മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതായും താക്കറെ വ്യക്തമാക്കി.
സാമ്പത്തികമുണ്ടാക്കുന്നത് പതുക്കെ നോക്കാമെന്നും ഇപ്പോള്‍ വൈറസിനെ നിര്‍ത്തേണ്ടതുണ്ടെന്നും താക്കറെ പറഞ്ഞു. പാക്കേജ് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം 24 മണിക്കൂറിനിടെ 3041 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 50,231 ആയി. ആകെ മരണം 1635 ആയി ഉയര്‍ന്നു.
ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് മാത്രം 58 പേരുടെ ജീവന് നഷ്ടമായി. ഇതില്‍ 39 മരണവും മുംബൈയിലാണ്. പുണെയിലും സോലാപുരിലും ആറ് പേര് മരിച്ചു. ഔറഗാബാദില്‍ നാല് പേരും മരിച്ചു....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."