ഗംഗയില്‍ പ്രിയങ്കാ ഗാന്ധിയുടെ ബോട്ട് ക്യാംപയിന്‍: ലാസ്റ്റ് സ്റ്റോപ്പ് മോദിയുടെ വാരണാസിയില്‍
ലഖ്‌നൗ: കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഗംഗാ നദിയിലൂടെ ബോട്ട് യാത്ര സംഘടിപ്പിക്കുന്നു. പ്രയാഗ്‌രാജ്, മിര്‍സാപൂര്‍ ജില്ലകളിലൂടെ 140 കിലോ മീറ്റര്‍ ദൂരമാണ് പ്രിയങ്കാ നദിയിലൂടെ ബോട്ട് ക്യാംപയിന്‍ നടത്തുക.
നദിക്കരകളില്‍ താമസിക്കുന്നവരുമായി സംവദിക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പിന്തുണ ആവശ്യപ്പെടുകയും ചെയ്യും.
ഇന്ന് ലഖ്‌നൗവില്‍ എത്തുന്ന പ്രിയങ്കാ ഗാന്ധി വൈകുന്നേരത്തോടെ പ്രയാഗ്‌രാജിലെത്തും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയതിനു ശേഷമുള്ള രണ്ടാമത്തെ യു.പി സന്ദര്‍ശനമാണിത്. നാലു ദിവസം സംസ്ഥാനത്തുണ്ടാവും.
പിന്നോക്ക, ദലിത് വിഭാഗങ്ങളെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. നദീ തീരങ്ങളില്‍ താമസിക്കുന്നവരില്‍ കൂടുതല്‍ ഈ വിഭാഗങ്ങളില്‍പ്പെടുന്നവരാണ്. ഇവരെ കൂടെ കൂട്ടുന്നതിലൂടെ വലിയൊരു ശതമാനം വോട്ടുവിഹിതം കോണ്‍ഗ്രസിന്റെ പെട്ടിയിലേക്ക് വീഴ്ത്തുകയെന്നതും പ്രിയങ്ക ലക്ഷ്യമിടുന്നു.
യാത്രയുടെ ഭാഗമായി വഴിയിലുള്ള ക്ഷേത്രങ്ങളിലും ദര്‍ഗകളിലും പ്രിയങ്ക സന്ദര്‍ശനം നടത്തും. ഗംഗാ നദി ശുദ്ധീകരിക്കുമെന്ന വാഗ്ദാനം ബി.ജെ.പി പാലിക്കപ്പെട്ടില്ലെന്ന കാര്യവും പ്രിയങ്ക ഉയര്‍ത്തിക്കാട്ടും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലായിരിക്കും യാത്രയുടെ സമാപനം. ഹോളിക്ക് തൊട്ടുമുന്‍പുള്ള ദിവസമാണ് സമാപന പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."