കരിങ്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം
തൊടുപുഴ: കരിങ്കുന്നം ഗ്രാമ പഞ്ചായത്തില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി.
ആരോഗ്യ മേഖലയിലെ സമഗ്രവികസനം ലക്ഷ്യമാക്കി ജീവിത ശൈലീ രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, പോഷകാഹാരക്കുറവ്, മാനസികാരോഗ്യ പ്രശ്നങ്ങള്‍, വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകള്‍ തുടങ്ങിയ ആരോഗ്യ മേഖലയിലെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ജനകീയ ആരോഗ്യ യജ്ഞമാണ് ആര്‍ദ്രം മിഷന്. ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നുണ്ട്. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് കരിങ്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡിപ്രഷന് ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബീന ബിജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലില്ലി ബേബി അധ്യക്ഷയായി. ഡോ. വി വി രാധ, ഡോ. റെയ്ച്ചല്‍ പി ജോസഫ്, ജിമ്മി മറ്റത്തിപ്പാറ, പി ജെ ജോയി, ബിന്ദു ബിനു, എത്സമ്മ സെബാസ്റ്റിയന്, എത്സമ്മ ബേബിച്ചന്, ദിലീപ്കുമാര്, ടി സി ജോസഫ്, ബെന്നി തോമസ്, ജാസ്മിന് റോസ് ബിനോയി, ഗീത വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."