നാലു പതിറ്റാണ്ടിന്റെ സേവനത്തിനത്തിനൊടുവില്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ പടിയിറങ്ങി
മുക്കം: ഒരു മദ്‌റസയില്‍ നാല്‍പ്പത് വര്‍ഷം തുടര്‍ച്ചയായി അധ്യാപകനായി സേവനം അനുഷ്ഠിക്കുകയെന്നത് അപൂര്‍വമാണ്. അതും ഒന്നാ ക്ലാസില്‍ തന്നെയാവുകയെന്നത് അത്യപൂര്‍വവും. നടമ്മല്‍പൊയില്‍ ശിആറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നാല് പതിറ്റാണ്ട് സേവനം പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ 76 കാരനായ കനിങ്ങപുറം കെ.പി ഇബ്‌റാഹിം മുസ്‌ലിയാര്‍ക്ക് പങ്കുവെക്കാനുള്ളത് അധ്യാപക ജീവിതത്തിലെ വ്യത്യസ്തമായ അനേകം അനുഭങ്ങളാണ്.
ഇപ്പോള്‍ ഈ മദ്‌റസയില്‍ പഠിക്കുന്ന മിക്ക കുട്ടികളും ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരുടെ കുട്ടികളോ പേരക്കുട്ടികളോ ആണ്. പഠിപ്പിച്ച കുട്ടികളില്‍ പലരെയും താന്‍ മറന്നിട്ടുണ്ടെങ്കിലും കുട്ടികളില്‍ പലരും തന്നെ മനസിലാക്കി പലയിടത്ത് വച്ചും സംസാരിക്കുമ്പോള്‍ നിര്‍വചിക്കാനാവാത്ത അനുഭൂതിയും സന്തോഷവും തോന്നുന്നതായി ഇബ്‌റാഹിം മുസ്‌ലിയാര്‍ പറയുന്നു.
സമസ്ത മുശാവറ അംഗമായിരുന്ന ശൈഖുനാ പി.സി കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാരുടെ അമ്പലക്കണ്ടി പുതിയോത്ത് ദര്‍സില്‍ പഠിക്കുകയും ദീര്‍ഘ കാലം ഉസ്താദിന്റെ സേവകനായി സേവനം ചെയ്യുകയും ചയ്തത് ഇപ്പോഴും ചാരിതാര്‍ഥ്യത്തോടെയാണ് ഇബ്‌റാഹിം മുസ്‌ലിയാര്‍ ഓര്‍ക്കുന്നത്. സദര്‍ കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് ഇബ്‌റാഹീം മുസ്‌ലിയാര്‍ നടമ്മല്‍പൊയില്‍ മദ്‌റസയിലെത്തുന്നത്.
കുട്ടികളെ തന്ത്രപരമായി അവരുടെ മന:ശാസ്ത്രം അറിഞ്ഞു പഠിപ്പിക്കാന്‍ അസാമാന്യമായ കഴിവാണ് ഇബ്‌റാഹിം മുസ്‌ലിരുടെ മികവ്. ഒന്നാം ക്ലാസ് പഠിപ്പിക്കല്‍ പ്രയാസമാണെന്ന് പറയുന്നവരോട് ഇദ്ദേഹം പറയുന്ന ഒരു തമാശയുണ്ട്. കുട്ടികളെ പഠിപ്പിക്കുമ്പോള്‍ ഉസ്താദും കുട്ടിയാവാന്‍ തയാറായാല്‍ ഒന്നാം ക്ലാസാണ് ഏറ്റവും എളുപ്പം. ഇതു തന്റെ നാല്‍പ്പത് വര്‍ഷത്തെ അനുഭവ പാഠമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വാര്‍ധക്യത്തെ തുടര്‍ന്ന് ക്ലാസെടുക്കല്‍ പ്രയാസമായപ്പോള്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു ഇബ്‌റാഹിം മുസ്‌ലിയാര്‍.
ഇബ്‌റാഹിം മുസ്‌ലിയാര്‍ക്ക് നടമ്മല്‍പൊയില്‍ ശിആറുല്‍ ഇസ്‌ലാം മദ്‌റസാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. ആര്‍.കെ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്ല മുസ്‌ലിയാര്‍ ഉപഹാരം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് കുഞ്ഞാലന്‍ കുട്ടി ഫൈസി, സാജിദ് ഫൈസി പിണങ്ങോട്, മുഹ്‌സിന്‍ ഫൈസി പാലങ്ങാട്, എന്‍.കെ അസീസ് മുസ്‌ലിയാര്‍, കെ.ക അബൂബക്കര്‍ കുട്ടി മുസ്‌ലിയാര്‍, മുഹമ്മദലി മുസ്‌ലിയാര്‍ കട്ടിപ്പാറ സംസാരിച്ചു. ഐ.പി ഉസൈന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ.കെ അബൂബക്കര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."