പ്രതിബന്ധങ്ങള്‍ മറികടന്നത് കൂട്ടായ്മയുടെ കരുത്തില്‍
നാലാം വര്‍ഷത്തെ പ്രോഗസ് റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം പുറത്തിറക്കും
തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രതിസന്ധികളോട് പൊരുതിയാണ് കഴിഞ്ഞ നാലു വര്‍ഷം വികസന ലക്ഷ്യം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് പ്രതിബന്ധങ്ങളേയും കൂട്ടായ്മയുടെ കരുത്തില്‍ മറികടക്കാനും നേരിടാനും സര്‍ക്കാരിനായി.
വോട്ടു നേടാനായുള്ള അഭ്യാസത്തിനായിരുന്നില്ല ഇടത് സമീപനം. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എല്ലാ വര്‍ഷവും ഭരണ നേട്ടങ്ങളടങ്ങിയ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കകം പുറത്തിറക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. നാല് വര്‍ഷം കൊണ്ട് ആര്‍ജിച്ച പുരോഗതിയാണ് കൊവിഡ് പ്രതിരോധത്തില്‍ തുണയായത്. എല്ലാ കണക്കുകൂട്ടലിനേയും തെറ്റിച്ചാണ് നൂറ്റാണ്ടിലെ വലിയ പ്രളയം ഉണ്ടായത്. വികസന തുടര്‍ച്ചക്ക് അത് സ്വാഭാവികമായും തടസമുണ്ടാക്കി. പക്ഷേ ഒറ്റക്കെട്ടായാണ് കേരളം അതിനെ പ്രതിരോധിച്ചു. പ്രളയ ദുരിതം അതിജീവിക്കാന്‍ ഒത്തൊരുമിച്ച് മുന്നേറുന്നതിനിടെ കാര്‍ഷികക്കെടുതിയായി. അത് അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെല്ലുവിളിയുമായി കൊവിഡ് 19 വന്നത്. എല്ലാറ്റിനേയും അതിജീവിക്കാന്‍ പ്രയാസമാണ്. എന്നാല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം പ്രവര്‍ത്തിക്കാന്‍ കേരളത്തിനായിട്ടുണ്ട്. സംസ്ഥാനത്തിന് ചെലവുകള്‍ വര്‍ധിച്ചു.
അര്‍ഹമായ കേന്ദ്ര സഹായം ലഭ്യമാകുന്നില്ല എന്നത് ഗുരുതരമായ അവസ്ഥയാണെന്നും അതിനെ മറികടക്കാന്‍ തനതായ വഴികള്‍ കണ്ടെത്തുകയേ മാര്‍ഗമുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ി പശ്ചാത്തല സൗകര്യ വികസനത്തിന് 2,150 കോടി രൂപ മസാല ബോണ്ടുകള്‍ വഴി മാത്രം സമാഹരിച്ചു
ി 23,409 കോടി രൂപ ക്ഷേമ പെന്‍ഷനായി നല്‍കി
ി പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ശക്തമായ നടപടികള്‍
ി കുടുംബശ്രീകളുടെ പ്രവര്‍ത്തനം മുന്‍പെങ്ങുമില്ലാത്ത വിധം മെച്ചപ്പെട്ടു
ി അതിഥി തൊഴിലാളികള്‍ക്ക് സ്വന്തമായി പാര്‍പ്പിട സൗകര്യം ഒരുക്കി
ി തൊഴില്‍ മേഖലയില്‍ മിനിമം വേതനം പുതുക്കി
ി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതിലും കാതലായ മാറ്റം ഉണ്ടാക്കി
ി ആരുടേയും സഹായമില്ലാതെ ഓണ്‍ലൈനായി സഹായത്തിന് സമീപിക്കാവുന്ന സംവിധാനം സുതാര്യമാക്കി
ി കേരള ബാങ്ക് രൂപീകരിച്ചു
ി സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപം രണ്ടര കോടിയില്‍ നിന്ന് 875 കോടിയായി ഉയര്‍ന്നു
ി പൊതുമേഖലാ സ്ഥാപനങ്ങള്‍ 56 കോടി ലാഭത്തില്‍
ിനാല് കേന്ദ്രങ്ങളില്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക് തുടങ്ങി
ി ഭവനരഹിതര്‍ക്ക് ലൈഫ് മിഷനിലൂടെ 2,19,154 വീടുകള്‍ നിര്‍മിച്ച് നല്‍കി
ി അഞ്ചുവര്‍ഷത്തിനിടെ രണ്ടുലക്ഷം പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇതില്‍ 1.43 ലക്ഷം ഇതുവരെ നല്‍കി
ി 35,000 പട്ടയം കൂടി ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയും
390 കിലോമീറ്റര്‍ നീളത്തില്‍ പുഴകളെ തിരിച്ചുപിടിച്ചു
ി 546 പുതിയ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു
ി നിപ വൈറസ് ഉയര്‍ത്തിയ ഭീഷണി നേരിടുക മാത്രമല്ല, അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും കഴിഞ്ഞു
ി വനിതാ ശിശുക്ഷേമ വകുപ്പ് രൂപീകരിച്ചു
ിപട്ടികജാതി കടാശ്വാസ പദ്ധതിയില്‍ 43,136 പേരുടെ കടം എഴുതിത്തള്ളി
ി പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ 1,548 കോടി രൂപയുടെ കെഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."