HOME
DETAILS

കൂടുന്നു രോഗികള്‍; സമ്പര്‍ക്ക വ്യാപനം ഒഴിവാക്കുക വെല്ലുവിളി

  
backup
May 26 2020 | 04:05 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല സര്‍ക്കാരിനും ആശങ്ക സൃഷ്ടിക്കുന്നു. മൂന്നു ദിവസമായി രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ശനിയാഴ്ച 62 പേര്‍ക്കും ഞായറാഴ്ച 53 പേര്‍ക്കും ഇന്നലെ 49 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതലും വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിലും നിന്ന് എത്തിയവരാണ്. കൊവിഡ് രോഗികളുടെ എണ്ണം കൂടിയാലും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സ്ഥിതി നിയന്ത്രണവിധേയമായി കൊണ്ടുപോകാം എന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സര്‍ക്കാര്‍. സമൂഹവ്യാപനം നിയന്ത്രിക്കുന്നതിനൊപ്പം ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണം കുറയ്ക്കാനും കഴിഞ്ഞാല്‍ ഈ ഘട്ടവും ഭീഷണിയാകില്ലെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.
സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം നിയന്ത്രിക്കുന്നതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ആരോഗ്യപ്രവര്‍ത്തകരടക്കം സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നത് മോശം സൂചനയാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ രോഗികളുടെ എണ്ണത്തേക്കാള്‍ ഗുരുതരാവസ്ഥയിലാകുന്നരുടെ എണ്ണമാണ് പ്രസക്തമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
ആറ് ലക്ഷം പേരെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ഈ ഘട്ടത്തില്‍ തിരിച്ചുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്നത്. ആദ്യഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി രോഗം വ്യാപിച്ച ഇടങ്ങളില്‍ നിന്ന് എത്തുന്നവരായതിനാല്‍ ഇവരില്‍ നിന്നുളള രോഗികളുടെ എണ്ണവും കൂടും. തിരിച്ചെത്തുന്നവരില്‍ പതിനായിരത്തില്‍ താഴെ രോഗികളുണ്ടാകാമെന്നാണ് വിലയിരുത്തല്‍.
മടങ്ങി എത്തുന്നവരുടെ രോഗബാധ നിലവിലുള്ള സംവിധാനത്തില്‍ താങ്ങാന്‍ കഴിയുന്നതിന് അധികമായാല്‍ അത് ചികിത്സയെ തന്നെ ബാധിക്കും. നിലവിലുള്ളതു പോലെ പുറത്തു നിന്നെത്തുന്നവരില്‍ രോഗം പെരുകിയാല്‍ അത് വളരെ വേഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകരിലേക്കും അതു വഴി സമൂഹവ്യാപനത്തിലേക്കും വഴിയൊരുക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ അത് ലംഘിച്ചാല്‍ വീട്ടിലുള്ള പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പടരും. അതു വഴിയും സമൂഹവ്യാപനത്തിലേക്ക് കടക്കാനാണ് സാധ്യത. ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതോ മാരകമായ അസുഖ ബാധിതര്‍ക്കോ രോഗം പിടിപെട്ടാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. ഇത് തടയുന്നതിനായാണ് സര്‍ക്കാര്‍ കരുതലോടെ നീങ്ങുന്നത്. സംസ്ഥാനത്തേയ്ക്ക് ട്രെയിനുകളിലും ആഭ്യന്തര വിമാനങ്ങളിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ രോഗികള്‍ എത്താമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.


ഇന്ന് 3,000 സാംപിള്‍ പരിശോധന

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ ഇന്ന് റാന്‍ഡം പരിശോധന നടത്തും. ഒറ്റദിവസം 3,000 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകളിലേതടക്കം പൊതുജനങ്ങളില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിക്കുന്നത്. നേരത്തെ ഏപ്രില്‍ 26നാണ് സംസ്ഥാനത്ത് സമാന പരിശോധന നടന്നത്. അന്ന് സംസ്ഥാനത്ത് മൂവായിരത്തിലധികം സാംപിളുകള്‍ പരിശോധിച്ചതില്‍ നാലുപേര്‍ക്ക് കൊവിഡ് കണ്ടെത്തിയിരുന്നു.
കൊവിഡ് ലക്ഷണമില്ലാത്തവര്‍, രോഗിയുമായി സമ്പര്‍ക്കം ഇല്ലാത്തവര്‍, സമീപകാലത്ത് വിദേശയാത്രാ ചരിത്രമില്ലാത്തവര്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിക്കുക. ഇവ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കി രോഗനിര്‍ണയം നടത്തും. രണ്ടുദിവസത്തിനകം ഫലമറിയാനാകുമെന്നാണ് പ്രതീക്ഷ..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  41 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago