കള്ളക്കടത്ത് തടയാന്‍ ചൈനയിലേക്ക് കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: ചൈനയിലേക്ക് കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കള്ളക്കടത്ത്, കള്ളപ്പണം തടയല്‍, വ്യാപാരം അടിസ്ഥാനമാക്കിയുള്ള കള്ളപ്പണ ഇടപാടുകള്‍, മറ്റ് ധനകാര്യ തട്ടിപ്പുകള്‍ എന്നിവ തടയുന്നതിനായിട്ടാണ് ഇതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
ബീജിങിലെ കസ്റ്റംസ് ഓവര്‍സീസ് ഇന്റലിജന്‍സ് നെറ്റ് വര്‍ക്കിന്റെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥ തസ്തികകളാണ് സൃഷ്ടിക്കുക. ധനകാര്യ മന്ത്രാലയമായിരിക്കും ചൈനയിലേക്കുള്ള ഉദ്യോഗസ്ഥരെ തീരുമാനിക്കുക.
ഡയരക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വ്യാപാരത്തിന്റെ മറവില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നെറ്റ് വര്‍ക്കിന്റെ ഭാഗമായി ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധത്തെ സുതാര്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റവന്യു ഇന്റലിജന്‍സ് പറയുന്നു. ചൈനയില്‍ നിന്ന് വ്യാപകമായ രീതിയില്‍ ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നേപ്പാള്‍, സിംഗപൂര്‍, ബ്രസല്‍സ്, യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."