ഭീമമായ സംഖ്യ നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതെ സ്വപ്‌നങ്ങള്‍ തകര്‍ന്നു മുക്കം സ്വദേശി സഊദിയില്‍ ജയിലില്‍
റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് ജയിലിലായ മലയാളി ഭീമമായ സംഖ്യ നല്‍കാനാവാതെ പ്രതിസന്ധിയില്‍. ഇതേ തുടര്‍ന്ന് ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണ് കോഴിക്കോട് മുക്കം കാരമൂല സ്വദേശി അലവിക്കുട്ടിയുടെ മകന്‍ മുജീബ് റഹ്മാന്‍. കൊടുത്തു വീട്ടാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അത്രയും തുകയായ ഏതാണ്ട് 1.9 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കാനുള്ളത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ജീവിതം മാറ്റി മറിച്ച അപകടം നടന്നത്. ജിദ്ദയിലെ ഖാലിദിബിനു വലീദ് സ്ട്രീറ്റില്‍ അല്‍ബെയ്കിനു സമീപം മുജീബ് ഓടിച്ചിരുന്ന കൊറോള കാര്‍ സഊദി രാജകുടുംബാംഗത്തിന്റെ ആഡംബര കാറായ ആസ്റ്റണ്‍ മാര്‍ട്ടിനില്‍ ഇടിച്ചതാണ് സ്വപ്‌നങ്ങളെ തകര്‍ത്തത്. സ്‌പോണ്‍സറുടെ കീഴില്‍ സ്വന്തമായി ചെറിയ ബിസിനസ് കണ്ടെത്തി ഉപജീവനം നടത്തി വരികയായിരുന്നു ഇദ്ദേഹം. പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും മുജീബിന് പ്രതികൂലമായി വന്നതോടെ രാജകുമാരന്റെ കാറിനുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരമായി 10,85,000 റിയാല്‍ (1.9 കോടി) നല്‍കണമെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ നിര്‍ദേശം. കഷ്ടകാലത്തിനു മുജീബിന്റെ വാവാഹനത്തിനു ഇന്‍ഷുറന്‍സ് ഉണ്ടാവാത്തതിനാല്‍ നഷ്ടപരിഹാര തുക മുഴുവന്‍ മുജീബ് നല്‍കണം. ജിദ്ദയിലെ സഹോദരന്‍ മുഹ്‌സിന്‍ ഇതിനകം പോലീസ് സ്റ്റേഷനുകളിലും കോടതികളിലുമൊക്കെയായി പല തവണ കയറിയിറങ്ങിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. കോടതിയില്‍ കേസ് ഇതുവരെ എത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്ന് മുഹ്‌സിന്‍ പറഞ്ഞു.
ഇന്‍ഷുറന്‍സ് കമ്പനിയുമായോ, കാറിന്റെ ഉടമയായ രാജകുമാരനുമായോ സംസാരിച്ചാല്‍ ഒരു പക്ഷേ തുകയില്‍ ഇളവു ലഭിച്ചേക്കാം. എന്നാല്‍, അതിനായി കെല്‍പ്പുള്ളവര്‍ സഹായിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബം. ഇവരുടെ മോചനത്തിനായി എം.പി, എം.എല്‍.എ എന്നിവരുടേയും നാട്ടിലെ മറ്റു പ്രമുഖരുടെയും സഹായത്തോടെ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. അതോടൊപ്പം ജിദ്ദയിലെ സുഹൃത്തുക്കളും സാമൂഹിക, രാഷ്ട്രീയ സംഘടനാ നേതാക്കളും ചേര്‍ന്ന് ജിദ്ദയിലും കമ്മിറ്റി രൂപീകരിച്ച് കഴിയുന്ന സഹായം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്നുള്ള സഹായം കൂടിയാവുമ്പോള്‍ ഒരു പക്ഷേ ഭീമമായ തുകയില്‍ ഇളവ് ലഭിച്ചേക്കാം. ഇതല്ലെങ്കില്‍ ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ് നഷ്ടപരിഹാരം നല്‍കാന്‍ ശേഷിയില്ലാത്തയാളാണെന്ന് കോടതിക്ക് ബോധ്യപ്പെട്ട് വെറുതെ വിടുന്ന സാഹചര്യമുണ്ടാവണം. പക്ഷെ ത്തിനായി വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വരും.
ഒരു വയസാവാറായ ഇളയ കുട്ടിയെ മുജീബ് കണ്ടിട്ടില്ല. ഭാര്യ ഗര്‍ഭിണിയായിരിക്കെയായിരുന്നു അവധി കഴിഞ്ഞ് ജിദ്ദയിലേക്കു പോന്നത്. മകന്‍ ജയിലിലായതോടെ വൃദ്ധരായ മാതാപിതാക്കളും കുടുംബാംഗങ്ങളും ഏറെ പ്രയാസത്തിലും വിഷമത്തിലുമാണ് കഴിയുന്നത്. പ്രായമായ മാതാപിതാക്കളും ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം തങ്ങളുടെ അത്താണിയുടെ മോചനത്തിനായി കണ്ണീര്‍ വാര്‍ത്തു കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."