HOME
DETAILS

കൊവിഡ് പാക്കേജാനന്തര സാധാരണ ജീവിതങ്ങള്‍

  
backup
May 27 2020 | 01:05 AM

post-covid-package
 
രാജ്യത്തെ 85 ലക്ഷത്തിലധികം ഗ്രാമങ്ങള്‍, ആരോഗ്യമുള്ള മണ്ണും കാലാവസ്ഥയും, വിത്തും വളവും സംബന്ധിച്ച നാട്ടറിവുകകളുള്ള അനേകലക്ഷം കര്‍ഷകരും... ഇവയൊന്നും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന നഷ്ടബോധമുണ്ടാകുന്ന മുറക്ക് കാലവ്യതിയാനങ്ങളും വെല്ലുവിളികളും നേരിടാനുള്ള കരുത്ത് നമുക്കു കൈവരിക്കാന്‍ കഴിയും. കേരളത്തെ സംബന്ധിച്ച് അധിക വിളവുസാധ്യതയുള്ള, പ്രകൃതിജന്യ കീടങ്ങളുമായി മത്സരിച്ചു ജയിക്കാന്‍ സ്വയം പര്യാപ്തതയുള്ള വിത്തിനങ്ങള്‍ നാടുനീങ്ങിയത് നാടന്‍ കര്‍ഷകരുടെ അശ്രദ്ധകൊണ്ടല്ല. ഇപ്പോഴും നാം ഒരു ഉപഭോഗ സംസ്ഥാനമാണെന്നു മേനി പറയുന്നിടത്താണ് പ്രശ്‌നങ്ങളുള്ളത്.
'കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം എടുത്തുപറയേണ്ട കാര്യം, അതിന്റെ പ്രത്യേകതയാണ്. ഈ ഗ്രന്ഥ കര്‍ത്താവിനുണ്ടായ ഒരനുഭവം പറയാം. ഒരു ഫെബ്രുവരി മാസം അവസാനത്തിലോ മാര്‍ച്ച് ആദ്യത്തിലോ ആണ്. കാലവര്‍ഷം എപ്പോള്‍ ഉണ്ടാകുമെന്ന് ഒരാളോട് അന്വേഷിക്കാന്‍ ഇടയായി. അളന്നുമുറിച്ചതുപോലെ അപ്പോള്‍ തന്നെ മറുപടി കിട്ടി. മാര്‍ച്ച് 22ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആദ്യത്തെ മഴച്ചാറല്‍ കിട്ടും. അഞ്ചു മിനുട്ട് വ്യത്യാസത്തില്‍ ഊഹംവച്ച് തട്ടിവിട്ടതല്ല ഇതെന്നു പറയേണ്ടതുണ്ട്. മാര്‍ച്ച് 22 മഹാവിഷ്ണു പദ സമയമാണ്. സൂര്യന്‍ മധ്യരേഖയെ കടക്കുന്ന കാലം. രാത്രിയും പകലും തുല്യമായിരിക്കും (മലബാര്‍ മാന്വല്‍, വില്യന്‍ ലോഗന്‍. പേജ് 22). 1887ല്‍ വില്യം ലോഗന്‍ നോര്‍ത്ത് വയനാട്ടിലെ മാനന്തവാടി സന്ദര്‍ശിച്ചപ്പോള്‍ കണ്ടുമുട്ടിയ ഒരു സാധാരണ മനുഷ്യനു മായി നടത്തിയ ആശയവിനിമയമാണിത്. അതായത് ഇത്രമേല്‍ കാലാവസ്ഥാ നിരീക്ഷണപാടവമുള്ള കര്‍ഷക ജനതയെ അടുത്തറിയണമെന്നു സാരം. 
 
ദാഹമകറ്റാനുള്ള കുടിവെള്ളത്തിനു കിലോമീറ്ററുകള്‍ പാത്രങ്ങളുമായി സഞ്ചരിക്കുന്ന ഗ്രാമീണരുടെ എണ്ണം രാജ്യത്ത് കോടിയിലധികമാണ്. 30 കോടിയിലധികം ജനം ഇപ്പോഴും പട്ടിണിയില്‍ തന്നെ. ആഗോള തലത്തില്‍ പൊതു സ്വകാര്യ മേഖലാ രംഗങ്ങളില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയെന്നു വരുത്തിത്തീര്‍ക്കുമ്പോള്‍ കയറിക്കിടക്കാന്‍ മഴയും വെയിലും കൊള്ളാത്ത ഒരു കൂര ഇല്ലാത്തവരുടെ എണ്ണം സര്‍ക്കാരുകള്‍ക്ക് പോലും കൃത്യമായ തിട്ടമില്ല. ആഫ്രിക്കയില്‍ പട്ടിണിമരണങ്ങളെന്നു പറഞ്ഞവര്‍ ഇന്ത്യയിലെ കണക്കുകള്‍ മറച്ചുവച്ചു. വിശപ്പ് സഹിക്കാന്‍ കഴിയാതെ റോഡില്‍ ചത്തുകിടന്ന നായയെ ആഹരിച്ച സംഭവം ഇന്ത്യയിലെ തെരുവിലാണ് സംഭവിച്ചത്. ഇന്ത്യന്‍ സമ്പത്തിന്റെ 80 ശതമാനവും പത്തു ശതമാനം വരുന്ന ശതകോടീശ്വരന്മാര്‍ കൈയടക്കി വച്ചിരിക്കുന്നുവെന്ന് പറയുമ്പോള്‍ ബാക്കി 20 ശതമാനം മാത്രമാണ് സാധാരണക്കാരന്റെയടുത്തുള്ളത്. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സമയമാണ് അധികാരികള്‍ക്കു വേണ്ടത്. 
 
ദശലക്ഷക്കണക്കിനു ഹെക്ടര്‍ ഭൂമി ഉപയോഗപ്പെടുത്താതെ തരിശായിക്കിടക്കുന്നുണ്ട്. ആരോഗ്യമുള്ള മണ്ണും മണ്ണറിവുള്ള മനുഷ്യരും വേണ്ടുവോളമുള്ള ഒരു നാട്ടില്‍ എന്തുകൊണ്ട് ഇതു സംഭവിച്ചു. പഞ്ചവത്സര പദ്ധതികള്‍ പാളിപ്പോകാന്‍ കാരണം നടപ്പാകാതെ പോകണമെന്ന ദുരുദ്ദേശപൂര്‍വം രൂപകല്‍പന ചെയ്തതു കൊണ്ടുകൂടിയാണ്. നമ്മുടെ വിദ്യാഭ്യാസ ഭൂമിക പോലും വലിയ തിരുത്തല്‍ സമീപനരേഖ പ്രതീക്ഷിക്കുന്നുണ്ട്. കിഴക്കില്‍നിന്ന് കടംകൊണ്ട അക്കാദമിക് സമീപനങ്ങളാണ് നമുക്കു മുന്നിലുള്ളത്. നിശ്ചിത കാലം പഠിതാക്കളെ ഒരു മുറിയില്‍ ഇരുത്തി തിയറികള്‍ പഠിപ്പിച്ചു പുറത്തുവിടുന്ന പഠനരീതി. ഇതു മണ്ണുമായി സൗഹൃദം സ്ഥാപിച്ച് രാജ്യപുരോഗതി ഉറപ്പുവരുത്താന്‍ പര്യാപ്തമായിട്ടുള്ളതല്ലെന്നു വേണം മനസിലാക്കാന്‍. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്നു പറഞ്ഞ മഹാത്മാവ് ആധുനിക വിദ്യാഭ്യാസം നേടിയ വ്യക്തി കൂടിയായിരുന്നു. ഏഴു പതിറ്റാണ്ട് പിന്നിട്ട രാജ്യത്തിന്റെ ആ ഗ്രാമങ്ങളില്‍കൂടി തന്നെ സഞ്ചരിച്ചാല്‍ ഇന്ത്യയുടെ യഥാര്‍ഥ മുഖം വ്യക്തമാവും.
 
അതിനിടെ കൊവിഡ്-19 തിരികെ കൊണ്ടുവന്ന പ്രായോഗിക സമീപനരീതികള്‍ അവഗണിക്കാന്‍ കഴിയില്ല. രണ്ടുമാസം ഇന്ത്യ അടച്ചുപൂട്ടിയപ്പോള്‍ ചെറുകിട, വന്‍കിട വ്യവസായ മേഖലകളിലെല്ലാം തന്നെ ഉല്‍പാദനം നിലച്ചു. ഇന്ത്യയുടെ അടിസ്ഥാന സാമ്പത്തിക അടിത്തറയായ തൊഴില്‍മേഖല വിറങ്ങലിച്ചു. കൃഷിപ്പാടത്തു നിന്നും കരകയറി പുകക്കുഴല്‍ സ്ഥാപിക്കല്‍ മാത്രമാണ് രാജ്യവികസനത്തിന്റെ മുഖച്ഛായ മാറാന്‍ നല്ലതെന്നു നിരീക്ഷിച്ചവര്‍ ഒരു നിമിഷം പകച്ചു. വ്യാവസായിക വിപ്ലവം എഴുതിത്തള്ളേണ്ടതില്ല. എന്നാല്‍ കാര്‍ഷിക മേഖലയുടെ കഴുത്തറുത്തു കൊണ്ടാവരുത് ഒരു ആഗോളീകരണവും.
 
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച കേന്ദ്ര-സംസ്ഥാന സാമ്പത്തിക പാക്കേജുകള്‍ ആരെയാണ് ഉത്തേജിപ്പിക്കുന്നത്. ഇപ്പോഴും പറയാനുള്ളത് സഹകരണ ബാങ്കുകള്‍ വഴി വായ്പ അനുവദിക്കുക എന്നാണ്. ചെറുകിട കര്‍ഷകരെ കൂടുതല്‍ കടക്കെണിയില്‍പ്പെടുത്തുന്ന പദ്ധതികളാണ് കടലാസുകളില്‍ ഉള്ളത്. ഉല്‍പന്നങ്ങള്‍ ന്യായമായ വിലക്ക് വാങ്ങാന്‍ സര്‍ക്കാര്‍തല സംവിധാനങ്ങളില്ല. പത്തു സെന്റ് മുതല്‍ 50 സെന്റ് വരെയുള്ള ചെറുകിട കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതികളില്ല. പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവര്‍ക്കുനേരെ സഹായഹസ്തങ്ങള്‍ നീളുന്നില്ല. വന്യമൃഗശല്യം, പ്രകൃതിക്ഷോഭം തുടങ്ങിയ കാരണങ്ങളാല്‍ കൃഷിനാശം സംഭവിക്കുന്നത് പതിവായ കേരളത്തില്‍ പ്രായോഗിക പരിഹാര മാര്‍ഗങ്ങളുമില്ല. സംസ്ഥാന-ദേശീയ ബജറ്റുകളില്‍ പ്രതിരോധങ്ങള്‍ക്കും ഭരണനിര്‍വഹണ കാര്യങ്ങള്‍ക്കും പണം കണ്ടെത്താന്‍ നികുതി ചുമത്താനുള്ള പഴുതുകള്‍ മാത്രമാണ് ധനകാര്യ വകുപ്പ് മന്ത്രിമാര്‍ കാലാകാലങ്ങളായി ചെയ്തുവരുന്നത്. മാറിയ ആഗോള സാഹചര്യങ്ങളോട് സമരസപ്പെട്ടുകൊണ്ട് പദ്ധതികള്‍ രൂപപ്പെടേണ്ടതുണ്ട്. നിലനില്‍പ്പ് ഭീഷണി ചെറിയ പ്രശ്‌നമൊന്നുമല്ല സൃഷ്ടിക്കുന്നത്. അടച്ചുപൂട്ടല്‍ ശാശ്വത പരിഹാരവുമല്ല. ഭക്ഷണമില്ലാതെ ഒരു സമൂഹത്തെ എത്ര നേരമാണ് തടഞ്ഞു നിര്‍ത്താന്‍ സാധിക്കുക. ഇതിന്റെ അനന്തരഫലങ്ങളെ കുറിച്ച് എത്ര തവണ നാം ചര്‍ച്ച ചെയ്തു.
  ഇന്ത്യയുടെ ആത്മാവ് പരിപോഷിപ്പിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാന്‍ മടിച്ചുനിന്ന ഭരണകൂട പരാജയത്തിന്റെ ഇരയാണ് വര്‍ത്തമാന ഭാരതം. പത്താംതരം കഴിഞ്ഞാല്‍ പിന്നെ വിസ എടുത്ത് വിദേശത്തേക്ക് പ്രവാസത്തിനയക്കാം എന്ന വിചാരത്തിനും ഇനി ആയുസ് അധികമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനം മുതല്‍ സമഗ്രമായ അഴിച്ചുപണി അനിവാര്യമാണ്. കണ്‍മുന്നില്‍ ജീവിത സന്ധാരണ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ഉപയോഗപ്പെടുത്താന്‍ അറിയാത്ത ജനതയെ നിര്‍മിച്ചവര്‍ തെറ്റു തിരുത്തുക തന്നെ വേണം.
 
പ്രത്യക്ഷ-പരോക്ഷ നികുതികള്‍ ചുമത്താനുള്ള ഗവേഷണ കേന്ദ്രങ്ങളായി ധനകാര്യ മന്ത്രാലയങ്ങള്‍ മാറുമ്പോള്‍ സാധാരണക്കാരായ ജനങ്ങളുടെ കൈകളില്‍ പണം വന്നുചേരുന്ന പദ്ധതികളുടെ പ്രഖ്യാപനം മാത്രം കേള്‍ക്കാം. പക്ഷേ ഇവ എപ്പോള്‍ വന്നുചേരുമെന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിക്കരുത്. ജാട്ട് നേതാവായിരുന്ന ചൗധരി ചരണ്‍സിങ് സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നെങ്കിലും ഉപചാപക (ഐ.എ.എസ്) സംഘം കടലാസുപണികള്‍ ഒന്നും വേണ്ടവിധത്തില്‍ അല്ല നടത്തിയത്. 
 
അണ്ണാ ഹസാരെ താമര തിളങ്ങിക്കാണാനുള്ള പരവതാനി വിരിക്കാനാണു പരിശ്രമിച്ചത്. നഗരവല്‍കൃത, ഉപരിവല്‍കൃത, വരേണ്യവല്‍കൃത താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കപ്പെട്ടു. കൊറോണ വൈറസ് വ്യാപകമായപ്പോഴും കഷ്ടപ്പെട്ടത് അടിസ്ഥാന വര്‍ഗം തന്നെയാണ്. പണക്കാരും ഭരണാധികാരികളും സസുഖം വാണു. പട്ടിണിപ്പാവങ്ങള്‍ ശ്വാസം കിട്ടാതെ നരകജീവിതം നയിച്ചു. ഇന്ത്യയുടെ വിഭവങ്ങള്‍ ശേഖരിച്ച് പരിപോഷിപ്പിക്കുന്ന ഇടങ്ങളും അതിന്റെ യഥാര്‍ഥ അവകാശികളും പരിഗണിക്കപ്പെടുന്ന കാലം വരണം. നീണ്ടകാലമിനിയും ജനങ്ങള്‍ ക്ഷമിച്ചെന്നു വരില്ല. അനിവാര്യമായ ഇടപെടലുകളുടെ കാലൊച്ചകള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago