നഴ്‌സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുനൈററഡ് നഴ്‌സസ് അസോയേഷന്‍ വോട്ടു അട്ടിമറിച്ചുവെന്ന് ആരോപണം
തിരുവനന്തപുരം: യുണൈററഡ് നഴ്‌സസ് അസോയേഷന്‍ സംസ്ഥാന നേതൃത്വത്തിനെതിരേ വീണ്ടും ആരോപണം. ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷനാണ് ആരോപണവുമായി രംഗത്തെത്തിയത്.നഴ്‌സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പണം കൊടുത്ത് വോട്ടുകള്‍ അട്ടിമറിച്ചുവെന്നാണ് ആരോപണം. സംഘടനയുടെ തുടക്കം മുതല്‍ തന്നെ ഇതായിരുന്നു രീതിയെന്നും ഗവ.നഴ്‌സസ് അസോസിയേഷന്‍ആരോപിക്കുന്നു. ഈ ആരോപണത്തോട് യു.എന്‍.എ നേതൃത്വം പ്രതികരിച്ചിട്ടില്ല.
ഇതിനു പുറമേ യു.എന്‍.എയില്‍ അംഗത്വഫീസും മാസവരിയും പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
സംഘടനയുമായി ബന്ധമുണ്ടായിരുന്നവരില്‍ ചിലരാണ് ഈ ആരോപണം ഉന്നയിച്ചത്. 50 രൂപയുടെ അംഗത്വഫീസിന് പകരം 500 രൂപയും മാസവരിയായി പത്തുരൂപ പിരിക്കേണ്ടിടത്ത് മൂന്നുമാസം കൂടുമ്പോള്‍ 300 രൂപയും പിരിച്ചുവെന്നാണ് ആരോപണം. നേരത്തേ യു.എന്‍.എ സംസ്ഥാന നേതൃത്വം മൂന്നരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
പരാതി ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."