HOME
DETAILS

മാങ്ങാട്ടുപറമ്പ് ക്യാംപസിന് സമീപം വിദേശ മദ്യശാല തുറക്കില്ല

  
backup
April 13, 2017 | 8:46 PM

%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa


കല്ല്യാശ്ശേരി: പുതിയതെരു ഹൈവേ ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന  വിദേശ മദ്യഷാപ്പ് മാങ്ങാട്ടുപറമ്പ് ക്യാംപസിന് സമീപത്തേക്ക് മാറ്റാനുളള നീക്കത്തിനെതിരെയുളള സമരം പിന്‍വലിച്ചു. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഓമന ബിവറേജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാങ്ങാട്ടുപറമ്പിലെ കേരള ക്ലേ ആന്‍ഡ് സിറാമിക്‌സ് പ്രൊഡക്ട് ലിമിററഡിന്റെ കെട്ടിടത്തില്‍ മദ്യഷാപ്പ് തുറക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.
കെ ലക്ഷ്മണന്‍, വാര്‍ഡ് മെമ്പര്‍മാരായ വി.സി പവിത്രന്‍, എം പത്മിനി, ബ്ലോക്ക് പഞ്ചായത്തംഗം ഒ.വി ഗീത എന്നിവരും സമര പന്തലില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു. മദ്യവില്‍പന ശാലക്കെതിരെ കഴിഞ്ഞ 14 ദിവസമായി ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരം നടന്നു വരികയായിരുന്നു.
പുതിയതെരുവിലെ വിദേശ മദ്യഷാപ്പ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടിക്കെതിരെ ജനങ്ങളുടെ ശക്തമായ സമരം തുടരുന്നതിനാലാണ് മാങ്ങാട്ടുപറമ്പിലേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമം നടത്തിയത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലവർഷമെത്തി രണ്ട് ദിവസത്തിനിടെ ഏഴ് മരണം; മരണക്കെണിയായി 'ഹൈഡ്രോപ്ലാനിങ്'

Kerala
  •  a month ago
No Image

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  a month ago
No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  a month ago
No Image

ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala
  •  a month ago
No Image

സലീം കുമാറിന് വിട നൽകാൻ കേരളം; സംസ്കാരം വെെകീട്ട് 3ന്; രാവിലെ 9 മുതൽ പൊതുദർശനം 

Kerala
  •  a month ago
No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  a month ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  a month ago