ചേളാരി വനിതാ ശരീഅത്ത് കോളജില്‍ ഫാളില കോഴ്‌സ് ആരംഭിക്കുന്നു
ചേളാരി: സമസ്ത കേരള ജംയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ചേളാരിയില്‍ നടത്തുന്ന വനിതാ ശരീഅത്ത് കോളജില്‍ ഈ വര്‍ഷം മുതല്‍ ഫാളില കോഴ്‌സ് ആരംഭിക്കുന്നു.
എസ്.എസ്.എല്‍.സിയും മദ്‌റസ ഏഴാം ക്ലാസ് അല്ലെങ്കില്‍ തതുല്യ യോഗ്യതയുമുള്ള വിദ്യാര്‍ഥിനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഖുര്‍ആന്‍, ഹദീസ്, അഖീദ, ഫിഖ്ഹ്, ചരിത്രം എന്നിവയും പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് പഠനവും ബിഹേവിയറല്‍ സൈക്കോളജി, പ്രീ മാരിറ്റല്‍ കോഴ്‌സ്, ഫസ്റ്റ് എയ്ഡ് ആന്റ് പാലിയേറ്റിവ് പ്രവര്‍ത്തനം, ചൈല്‍ഡ് കെയര്‍, ഹോം സയന്‍സ്, ടീച്ചേഴ്‌സ് ട്രൈനിങ് കോഴ്‌സ്, കംപ്യൂട്ടര്‍ പഠനം എന്നിവയും ലഭ്യമായിരിക്കും.
ഹോസ്റ്റല്‍ സൗകര്യമുണ്ട്. നിലവിലുള്ള അഫ്‌സലുല്‍ ഉലമാ പ്രിലിമിനറി കോഴ്‌സിന് ഈ വര്‍ഷം അഡ്മിഷന്‍ നല്‍കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 097464 89633, 8921182128 നമ്പറുകളില്‍ വിളിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."