മലയോര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും
കേളകം: കൊട്ടിയൂര്‍ കേളകം, കണിച്ചാര്‍,പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി പദ്ധതി സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയുമെന്ന് അഡ്വ.സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കേളകം പഞ്ചായത്ത് ഓഫീസില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. 25 കോടിയുടെ ആദ്യഘട്ട പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതിനായി 70ലക്ഷം രൂപ ആസ്തി വികസന ഫണ്ടില്‍ നിന്ന് വകയിരുത്തിയതായും എംഎല്‍എ പറഞ്ഞു. പഞ്ചായത്തുകള്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ പദ്ധതി അനിശ്ചിതമായി നീളുന്ന പശ്ചാത്തത്തിലാണ്് എം.എല്‍.എ അടിയന്തരയോഗം വിളിച്ചത്. കണിച്ചാര്‍ കാളികയത്ത് പത്ത് സെന്റ് ഭൂമിയും പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒന്നേകാല്‍ ഏക്കര്‍ഭൂമിയും, കേളകംപഞ്ചായത്തിലെ മേമല, വെള്ളൂന്നി, പൂവത്തിന്‍ചോല, അടയ്ക്കാത്തോട്, എന്നിവിടങ്ങളിലായി സംഭരണ ടാങ്കുകള്‍ നിര്‍മ്മിക്കുന്നതിനായി നാല്‍പത് സെന്റ് ഭൂമിയും വിലക്കെടുക്കുന്നതിനായി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഫണ്ട് അനുവദിച്ചത്.
മുന്‍പ് വാട്ടര്‍ അതോററ്റി അധികൃതരുടെ നേതൃത്വത്തില്‍ പദ്ധതിക്കായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ്മാരുടെ മേല്‍ നോട്ടത്തില്‍ സമിതിയെ ചുമതലപ്പെടുത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി ഉലഹന്നാന്‍ ,പാല്‍ഗോപാലന്‍, സാജുവാത്യാട്ട് എന്നിവരും അംഗങ്ങളായ പൈലി വാത്യാട്ട്, ലിസി ജോസഫ്, സ്റ്റാനി സെബാസ്റ്റ്യന്‍, സണ്ണി മേച്ചേരി, ലെറ്റിന ബാബു, ഇന്ദിര ശ്രീധരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലില്‍, അനീഷ് അനിരുദ്ധന്‍, ജോസ് നടപ്പുറം, ജോര്‍ജ്ക്കുട്ടി ഇരുമ്പ് കുഴി, ജോണി നെല്ലിമല തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."