HOME
DETAILS
MAL
കോണ്‍ഗ്രസ് നേതാവിനും ഭാര്യക്കും മര്‍ദ്ദനം; ആറ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
backup
July 11 2016 | 23:07 PM
കൂത്തുപറമ്പ്: ബേക്കറിയുടമയായ കോണ്‍ഗ്രസ് നേതാവിനെയും ഭാര്യയെയും കടയില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു. പത്തായക്കുന്ന് പാട്യം പുതിയതെരുവിലെ സുകുമാരന്‍ (60), ഭാര്യ പുഷ്പവല്ലി (53) എന്നിവരെ മര്‍ദ്ദിച്ച് സംഭവത്തിലാണ് വി. പി ഷാജി, സി. വി രജേഷ്, വള്ള്യായിയിലെ ഷിജു തുടങ്ങിയവര്‍ക്കെതിരേ കതിരൂര്‍ പൊലിസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."