ക്ഷേമ പെന്‍ഷനും തൊഴിലുറപ്പ് കൂലിയും മുടങ്ങി: വിഷു കേമമാക്കാനാകാതെ തൊഴിലാളികള്‍
പേരാമ്പ്ര: മലയോരത്തെ വയോജനങ്ങള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും വിഷു ആഘോഷം മങ്ങി. ക്ഷേമ പെന്ഷന് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പാവപ്പെട്ടവര്‍ക്ക് ഇന്നലെയും പെന്ഷന് ലഭിച്ചില്ല. കിഴക്കന്‍ മലയോരത്തെ നൂറുകണക്കിന് വിധവകള്‍, വയോജനങ്ങള്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ ഒരാഴ്ചയായി പെന്ഷന് തുകയ്ക്കായി പഞ്ചായത്ത് ഓഫിസുകളിലും വിവിധ ബാങ്കുകളിലും കയറിയിറങ്ങിയെങ്കിലും പെന്ഷന് ലഭിച്ചില്ല. പെന്ഷന് വീട്ടില്‍ കിട്ടിക്കൊണ്ടിരുന്ന നൂറുകണക്കിന് വയോജനങ്ങളും പെന്ഷന് കാത്ത് നിരാശരാവുകയായിരുന്നു.
കൂത്താളി, നൊച്ചാട്, പേരാമ്പ്ര, ചങ്ങരോത്ത് തുടങ്ങിയ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് കൂലി ലഭിക്കാതെയായത്.
നേരത്തെ ഒരാഴ്ചത്തെ മുഴുവന്‍ തുകയും തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. ട്രഷറികളിലും വിവിധ ബാങ്കുകളിലെ എ.ടി.എമ്മുകളിലും പലയിടത്തും പണമില്ലാത്തതും ഗ്രാമ, മേഖലകളിലെ വിഷുവിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. പച്ചക്കറികള്‍ക്കും പടക്കങ്ങള്‍ക്കും പൊള്ളുന്ന വിലയും കൂടിയായതോടെ എങ്ങും വിഷുവിന് കണ്ണീര് തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."