സബീനയുടെ വിയോഗം നാടിനു കനത്തനഷ്ടം: ഉമര്‍ പാണ്ടണ്ടികശാല
ഫറോക്ക്: രാഷ്ട്രീയസാമൂഹിക മേഖലയിലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും നാടിന്റെ പൊതുനന്മയ്ക്ക് വേണ്ടണ്ടി പ്രവര്‍ത്തിക്കാന്‍ മുന്‍പന്തിയിലുണ്ടണ്ടാകുകയും ചെയ്ത വികസന കാര്യസമിതി ചെയര്‍പേഴ്‌സണ്‍ സബീന മന്‍സൂറിന്റെ വിയോഗം കുടുംബത്തോടൊപ്പം നാടിനും കനത്ത നഷ്ടമാണുണ്ടണ്ടാക്കിയതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടണ്ടികശാല.
ബേപ്പൂര്‍ മണ്ഡലം വനിതാ ലീഗ് സംഘടിപ്പിച്ച സബീന അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് എ.ഷഹര്‍ബാന്‍ ചടങ്ങില്‍ അധ്യക്ഷയായി. മണ്ഡലം ലീഗ് പ്രസിഡന്റ് എന്‍.സി അബ്ദുല്‍ റസാഖ്, ജനറല്‍ സെക്രട്ടറി കെ.കെ ആലിക്കുട്ടി മാസ്റ്റര്‍, മുസ്‌ലിം ലീഗ് ഫറോക്ക് മുനിസിപ്പല്‍ പ്രസിഡന്റ് പുളിയാളി ആസിഫ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. സുഹറാബി, വി. മമ്മു, എം. ബാക്കിര്‍, കുമാരന്‍, ശംസീര്‍, വാഹിദ് കല്ലമ്പാറ, ഷറീന അരക്കിണര്‍, ഹാജറ രാമനാട്ടുകര, കദീജ കുട്ടി, അസ്മ ചെറുവണ്ണൂര്‍, സൈഫുന്നിസ, ബല്‍ക്കീസ്, റുബീന, പുഷ്പ രാമനാട്ടുകര, കളളിയില്‍ റഫീഖ്, എം.എം ജമീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."