കുന്ദമംഗലം എ.എം.എല്‍.പി സ്‌കൂള്‍ 85ാം വാര്‍ഷിക നിറവില്‍
കുന്ദമംഗലം: പതിനായിരങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ കുന്ദമംഗലം എ.എം.എല്‍.പി സ്‌കൂള്‍ 85-ാംവാര്‍ഷികം ആഘോഷിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂര്‍വ വിദ്യാര്‍ഥിസംഗമം വിവിധ പരിപാടികളോടെ 16ന് സ്‌കൂള്‍ പരിസരത്ത് റഫീഖ് നഗറില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
1933ല്‍ 73 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് 600 ലേറെ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. ദേശീയപാതയോരത്ത് പരേതനായ കുട്യേമി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഓത്തുപള്ളിയായി തുടങ്ങിയ സ്‌കൂളാണ് എ.എം.എല്‍.പി സ്‌കൂളായി മാറിയത്. മാക്കൂട്ടംപറമ്പില്‍ മൂന്ന് നില കെട്ടിടത്തിലാണ് സ്‌കൂള്‍ ഇപ്പോള്‍ പ്രവൃത്തിക്കുന്നത്. 14അധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.
ഞായറാഴ്ച വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന 'ഒത്തുചേരല്‍ 2017' എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബ്ലോക്ക് പ്രസിഡന്റ് രമ്യാ ഹരിദാസ്,പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. നവാസ് പാലേരിയുടെ കഥാ അവതരണ ം മുതിര്‍ന്ന അധ്യാപകരെ ആദരിക്കല്‍, പൂര്‍വ വിദ്യാര്‍ഥികളെ അനുമോദിക്കല്‍, കലാപരിപാടികള്‍, ഇശല്‍ സന്ധ്യ എന്നിവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ എം.കെ ഇമ്പിച്ചിക്കോയ, എന്‍.എം യൂസുഫ്, പി. ബീവി ടീച്ചര്‍, അബൂബക്കര്‍ കുന്ദമംഗലം, എം. സിബ്ഗത്തുള്ള, എം.പി മൂസ, കെ.പി ദാവൂദലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."