വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ കോഴി വളര്‍ത്തല്‍ ഗ്രാമങ്ങള്‍ പദ്ധതി ആരംഭിച്ചു
കുടുംബങ്ങളില്‍ സ്വയാര്‍ജിത വരുമാനമുണ്ടാക്കുന്നതിനുതകുന്ന പദ്ധതിയാണ് കോഴി വളര്‍ത്തലെന്ന് പി ജെ ജോസഫ്
തൊടുപുഴ: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍ പദ്ധതിയുടെ ഉദ്ഘാടനം പി ജെ ജോസഫ് എം എല്‍ എ നിര്‍വഹിച്ചു. പന്നിമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ പൗള്‍ട്രി വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജെ ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മോനിച്ചന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സമദ് എന്നിവര്‍ സംസാരിച്ചു.
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 500 കുടുംബങ്ങളിലും 60 മുതല്‍ 70 ദിവസം വരെ പ്രായം വരുന്ന 8 മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. കൂടാതെ 5 കിലോ കോഴിത്തീറ്റയും മരുന്നും ഗുണഭോക്താക്കള്‍ക്ക് നല്‍കി. സംസ്ഥാനത്തെ മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കെപ്‌കോ ഗ്രാമങ്ങള്‍, ഗ്രാമം നിറയെ കോഴികള്‍, കുഞ്ഞുകൈകളില്‍ കോഴികുഞ്ഞു, കെപ്‌കോ ആശ്രയ തുടങ്ങിയ പദ്ധതികളിലൂടെ കോഴിമുട്ടയുടെ അധിക ഉല്‍പാദനം സംസ്ഥാനത്തു സാധ്യമാവുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണം പൗള്‍ട്രി വികസന കോര്‍പറേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍.കുടുംബങ്ങളില്‍ സ്വയാര്‍ജിത വരുമാനമുണ്ടാക്കുന്നതിനു സാധിക്കുന്ന പദ്ധതിയാണ് ഇതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പി ജെ ജോസഫ് പറഞ്ഞു.
വിപണിയില്‍ എത്തുന്ന വസ്തുക്കളില്‍ മായം കലര്‍ന്നുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിഷരഹിതമായ മുട്ടകളും കോഴിയിറച്ചിയും ഉദ്പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ടു വരികയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ വിജയകരമായി നടത്തുകയും ചെയ്യുന്നുണ്ട്. വെള്ളിയാമറ്റം ഗ്രാമപ്രദേശത്ത് കോഴിവളര്‍ത്തല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടി ഗ്രാമപഞ്ചായത്ത് നടത്തുന്ന ശ്രമങ്ങള്‍ പ്രശംസാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഇളംദേശം പഞ്ചായത്തിലെ 1000 കര്‍ഷകര്‍ക്ക് വൃക്ഷതൈ വിതരണം എന്ന പദ്ധിതിയോടനുബന്ധിച്ചു വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 154 കര്‍ഷകര്‍ക്ക് വൃക്ഷതൈ വിതരണവും പി ജെ ജോസഫ് നിര്‍വഹിച്ചു. 4 മലയന്‍ കുള്ളന്‍ ഇനത്തില്‍ പെട്ട തെങ്ങിന്‍ തൈകളും റംബൂട്ടാന്‍, തേന്‍ വരിക്ക എന്നിവയുടെ തൈകളുമാണ് വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."