HOME
DETAILS

പ്രവാസികളെ മുഖ്യമന്ത്രി വീണ്ടും പ്രതിസന്ധിയിലാക്കുന്നു; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്

  
backup
May 27 2020 | 13:05 PM

oicc-against-cm-statement

    റിയാദ്: തിരിച്ചു വരുന്നവർ സർക്കാർ ഒരുക്കുന്ന കൊറന്റൈൻ സൗകര്യങ്ങൾക്ക് പണം നൽകണം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസികളെ വീണ്ടും പ്രതിസന്ധിയയിലാക്കിയെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ആരോപിച്ചു. മുൻ സർക്കാരുകളിൽ നിന്നും വിഭിന്നമായി പ്രവാസികളോട് കൂടുതൽ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് കാണിക്കാൻ 'ലോകകേരളസഭ' പോലുള്ള വലിയ പദ്ധതികളും പ്രഖ്യാപനങ്ങളും നടത്തിയ സർക്കാർ പ്രവാസികളുടെ ക്ഷേമത്തെക്കാൾ അവരുടെ പണത്തെ മാത്രമാണ് ലക്ഷ്യം വെച്ചിരുന്നത് എന്ന സത്യം മറനീക്കി പുറത്തുവന്നിരിക്കുകയായാണെന്ന് ഐഒസി സഊദി നാഷണൽ കമ്മിറ്റി പ്രസ്താവിച്ചു.

     ജന്മദേശത്തേക്ക് മടങ്ങാനുള്ള ഒരു പൗരൻ്റെ പൗരാവകാശത്തെയാണ് മുഖ്യമന്ത്രി പിണറായിവിജയൻ ചോദ്യം ചെയ്തിരിക്കുന്നത്. പ്രതിസന്ധിയിലകപ്പെട്ട ഒരു ജനതയെ തങ്ങളുടെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരിക എന്നത് ഒരു സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. സർക്കാർ അതിന് തയ്യാറാകാതെ വന്നപ്പോഴാണ് സന്നദ്ധ സേവന സംഘടനകളുടെയും ഉദാരമതികളുടെയും സഹായത്താൽ നാട്ടിലെത്താൻ പ്രവാസികൾ ശ്രമം നടത്തിയത്. വിമാനസർവീസുകൾ പ്രതിബന്ധമായി നിന്നപ്പോൾ പരിഹാരമായി പ്രവാസികൾ സ്വയം വിമാനം ചാർട്ട് ചെയ്തപ്പോൾ അതിനുള്ള അനുമതി നിഷേധിച്ചാണ് കേരളത്തിലെ ഇടതു സർക്കാർ പ്രവാസികളോട് ക്രൂരമായ നന്ദികേട് കാണിക്കുന്നത് . രണ്ടര ലക്ഷത്തിലധികം പ്രവാസികളെ സ്വീകരിക്കാനും പരിചരിക്കാനും സൗകര്യമൊരുക്കിയിരിക്കുന്നു എന്ന് പത്രസമ്മേളനങ്ങൾ നടത്തി ജനങ്ങളോട് പറഞ്ഞ അതേ മുഖ്യമന്ത്രിതന്നെയാണ് ഇന്ന് കരണം മറിഞ്ഞിരിക്കുന്നത്.

     നൂറ്റി മുപ്പതിലധികം മലയാളികൾ ഇതിനോടകം കോവിഡ് ബാധിച്ച് മരണമടഞ്ഞുകഴിഞ്ഞു. ആയിരത്തോളം ആളുകൾ രോഗബാധിതരായി ആശുപത്രികളിലും അല്ലാതെയുമായി കഴിയുന്നു. ലോക്‌ഡൗണും അനുബന്ധ പ്രതിസന്ധികളും ഗൾഫ്‌മേഘലയിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇഖാമ കാലാവധി കഴിഞ്ഞവർക്കും റീ എൻട്രി കാലാവധികഴിഞ്ഞവർക്കും മറ്റുമായി സഊദിയടക്കം വിവിധ സർക്കാരുകൾ പ്രഖ്യാപിച്ച ഇളവുകളുടെ കാലാവധി തീരാറായിരിക്കുന്നു. ഇതിൻ്റെയെല്ലാം ആദ്യത്തെ ഇരകൾ മലയാളികൾ തന്നെയാണ്. ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ മറ്റൊരു പ്രതിസന്ധിയിലേക്ക് പ്രവാസികളെ തള്ളിവിടുന്നത് പ്രതിഷേധാർഹമാണ്. സർക്കാർ തീരുമാനത്തിനെതിരെ മുഴുവൻ പ്രവാസികളും ശക്തമായി രംഗത്തിറങ്ങണമെന്ന് ഐഒസി സഊദി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  20 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  29 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  34 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago