ബഹ്റൈന്‍ തലസ്ഥാന നഗരിയില്‍ സ്ഫോടനം
മനാമ: ബഹ്റൈന്‍ തലസ്ഥാന നഗരിയായ മനാമ ബാബുല്‍ ബഹ്റൈനില്‍ ഗ്രാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ഉഗ്ര സ്ഫോടനം നടന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മനാമ ബാബുല്‍ ബഹ്റൈന്‍ പൊലിസ് സ്റ്റേഷന് സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ അടുത്തുള്ള കെട്ടിടങ്ങള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനം ഉണ്ടായ കെട്ടിടത്തിന്റെ സീലിങ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ 50 മീറ്ററുകള്‍ക്കപ്പുറത്തു തെറിച്ചു വീണു. സ്കൂള്‍ കുട്ടികളും ഓഫിസ് ജീവനക്കാരും നിരവധി യാത്രക്കാരും കടന്നു പോകുന്ന വഴിയാണിത്.പൊലിസും സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമീപത്തെ ഫ്ളാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിച്ചു. സംഭവ സ്ഥലം ഇപ്പോള്‍ പൊലിസ് നിയന്ത്രണത്തിലായതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും കാല്‍നട യാത്രയും നിരോധിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."