മുറിച്ചിട്ട മരം നീക്കം ചെയ്യാത്തതിനാല്‍ മാര്‍ഗ തടസമുള്ളതായി പരാതി
മാള: മുറിച്ചിട്ട മരം നീക്കം ചെയ്യാത്തതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുയെന്ന് പരാതി . കെ.എസ്.ആര്.ടി.സിക്ക്സമീപം ടെംബോ സ്റ്റാന്റില്‍ നിന്നിരുന്ന പഞ്ഞിമരം വീഴാന്‍ സാധ്യതയുണ്ടെന്ന് കാട്ടി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
തായ് വേരില്ലാത്ത കൂറ്റന്‍ പഞ്ഞിമരം വീണ് അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും നിയമ തടസങ്ങള്‍ പറഞ്ഞു വെട്ടിമാറ്റല്‍ നീണ്ടുപോയി.
ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വന്ന് പരിശോധിച്ച് വിലയിടുകയും മൂന്നുവട്ടം ലേലം ചെയ്യാന്‍ പൊതുമരാമത്ത് തയ്യാറെടുപ്പ് നടത്തിയെങ്കിലും പാഴ്മരം ലേലം ചെയ്തെടുക്കാന്‍ ആറു മാസമായിട്ടും ആരും എത്തിയില്ല.
നടപടിയില്ലാത്തതിനാല്‍ വീണ്ടും തൃശൂര്‍ ജില്ലാ കലക്ടര്‍ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി മരം മുറിച്ചു മാറ്റാന്‍ ഉത്തരവു നല്‍കിയത്.
എന്നാന് മുറിച്ചിട്ട മരം നീക്കം ചെയ്യാത്തതിനാല്‍ മാള കടവിലേക്ക് വരുന്ന യാത്രക്കാര്‍ക്കും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കും ഈ മരം തടസമായി തീര്‍ന്നിരിക്കുകയാണ്.
മുറിച്ചിട്ട മരം ലേലം ചെയ്തു നല്‍കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം.
മുറിച്ചിട്ട മരം നീക്കം ചെയ്യാന്‍ വീണ്ടും കലക്ടര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."