HOME
DETAILS
MAL
വാട്സാപ്പില്‍ പരസ്പരം തെറിവിളി : സഊദിയില്‍ 170 പേര് വിചാരണ നേരിടുന്നു
backup
March 19 2019 | 07:03 AM
റിയാദ്: വാട്സ് ആപ്പിലൂടെ ബ്ലാക്ക് മെയിലും തെറിവിളിയുമായി ബന്ധപ്പെട്ടു സഊദിയില്‍ കേസില്‍ സ്ത്രീകള്‍ അടക്കം 170 വിചാരണ നേരിടുന്നു. ജിദ്ദയില്‍ മൂന്നു മാസത്തിനിടെ ലഭിച്ച 75 പരാതികളില്‍ 170 പേര് പ്രതികളാണ്. ഇതേ കേസിനു ഏതാനും പ്രതികളെ കോടതികള്‍ ശിക്ഷിച്ചിട്ടുണ്ട്. സഊദി വനിതയെ തെറിവിളിച്ച മറ്റൊരു സഊദി വനിതക്ക് പത്തു ചാട്ടയടിയും പരസ്പരം തെറിവിളിച്ച കേസിലെ പ്രതികളായ രണ്ടു വനിതകള്‍ക്കും മുന്‍ ഭാര്യയെ തെറിവിളിച്ച ഭര്‍ത്താവിനും ചാട്ടയടി നല്‍കുന്നതിനും കോടതികള്‍ വിധിച്ചിട്ടുണ്ട്.
മുന്‍ ഭാര്യയെ തെറിവിളിച്ച കേസില്‍ മറ്റൊരു ഭാര്‍ത്താവിനെ 40 ചാട്ടയടിയും കോടതി വിധിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള അശ്ലീല സംസാരങ്ങളും, ചീത്ത, ബ്ലാക്ക്മെയില്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും കോടതികള്‍ക്കു മുന്നിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."