ഹിന്ദു സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ നേരിടും: ബി.ഡി.ജെ.എസ്
കോട്ടയം: സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല പാര്‍ട്ടി എന്‍.ഡി.എയില്‍ നില്‍ക്കുന്നതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വം. മുന്നണി ബന്ധത്തില്‍ പോറല്‍ സംഭവിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ആശങ്കയില്ലെന്നും അവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കട്ടച്ചിറ എന്‍ജിനീയറിങ് കോളജിന് നേരെയുണ്ടായത് ആസൂത്രിത ഗുണ്ടാആക്രമണമാണ്. ഹിന്ദുസമൂഹത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ സി.പി.എം നടത്തുന്ന ബോധപൂര്‍വ ശ്രമങ്ങളെ നേരിടും.
കോളജ് ആക്രമണത്തില്‍ രണ്ട് കോടിരൂപയുടെ നഷ്ടമുണ്ടായി.
ആത്മഹത്യാ ശ്രമമെന്ന് പ്രചരിപ്പിച്ച വിദ്യാര്‍ഥിയുടെ വിരലിന്റെ അറ്റത്ത് ചെറിയൊരു മുറിവേയുള്ളൂ. അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പിറ്റേന്ന് ഒരു സംഘം ബലമായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യിക്കുകയായിരുന്നു. അക്രമത്തിനെതിരേ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."