HOME
DETAILS
MAL
മദ്യശാലയ്ക്ക് മുന്നില്‍ പ്രതിഷേധം: കൊടിക്കുന്നില്‍ സുരേഷ് എം.പി അറസ്റ്റില്‍
backup
May 28 2020 | 09:05 AM
കൊല്ലം: മദ്യശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പിയെ പൊലിസ് അറസ്റ്റ് ചെയ്തു.കൊട്ടാരക്കരയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ എം.പിയെയും യു.ഡി.എഫ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.
ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബിവറേജസ് കോര്‍പറേഷന്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഔട്ട്‌ലറ്റ് തുറക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."