കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന് 29ന് ബഹ്‌റൈനില്‍ പൗരസ്വീകരണം നല്‍കുന്നു
മനാമ: കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ബഹ്‌റൈനിലെത്തുന്ന തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് മൈത്രി സോഷ്യല്‍ അസോസിയേഷന്റെയും ബഹ്‌റൈനിലെ വിവിധ മുസ്‌ലിം സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഈ മാസം 29ന് രാത്രി 7.30ന് ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൗരസ്വീകരണവും സ്‌നേഹ സംഗമവും സംഘടിപ്പിക്കുന്നത്. സ്‌നേഹസംഗമത്തില്‍ പ്രമുഖ പാര്‍ലമെന്റേറിയന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി വിവിധ പ്രവാസി മുസ്‌ലിംസംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി 101 അംഗങ്ങളുള്ള വിപുലമായ ഒരു സ്വാഗതംസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ കോയതങ്ങള്‍, സെയ്‌നുദ്ദീന്‍ സഖാഫി, എസ്.വി. ജലീല്‍, ജമാല്‍ നദ്‌വി, നൂറുദ്ദീന്‍, അബ്ദുല്‍ അസീസ്, അബ്ദുല്‍ മജീദ് തെരുവത്ത്, എം.സി. അബ്ദുല്‍ കരീം, സയ്യിദ് ഹനീഫ്, ഡോ. താജുദ്ദീന്‍, അസീല്‍ അബ്ദുര്‍റഹ്മാന്‍, സി.കെ.അബ്ദുര്‍റഹ്മാന്‍, യൂസുഫ്, റഷീദ് മുസ്ലിയാര്‍ കരുനാഗപ്പള്ളി എന്നി എന്നിവരാണ് സ്വാഗത സംഘം രക്ഷാധികാരികള്‍.
സിയാദ് ഏഴംകുളം(ചെയര്‍മാന്‍), തേവലക്കര ബാദുഷ(ജനറല്‍ കണ്‍വീനര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. കൂടാതെ, കോ-ഓഡിനേറ്ററുമാരായി നിസാര്‍ കൊല്ലം, നജീബ് കോട്ടയം, അനസ് റഹീം എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
മറ്റു ഭാരവാഹികള്‍: അഡ്വ.ഷബീര്‍ അഹമ്മദ്, സഈദ് റമദാന്‍ നദ്‌വി, സിറാജ് കൊട്ടാരക്കര, അബ്ദുല്‍സത്താര്‍, ആലപ്പുഴ, എസ്.വി ബഷീര്‍, ഷംസ് കൊച്ചിന്‍, മുഹമ്മദ് ഇക്ബാല്‍, നജീബ് കടലായി, എ.സി.എ. ബക്കര്‍, മജീദ് തണല്‍ (വൈസ് ചെയര്‍മാന്മാര്‍). കെ.ടി.സലീം, ബഷീര്‍ അമ്പലായി, ചെമ്പന്‍ ജലാല്‍, വി.കെ സെയ്ദാലി, കെ.എം സെയ്ഫുദ്ദീന്‍, സുബൈര്‍ കണ്ണൂര്‍, നാസര്‍ മഞ്ചേരി, ഗഫൂര്‍ കൈപ്പമംഗലം, മുഹമ്മദ് അന്‍സാരി (കണ്‍വീനര്‍മാര്‍മാര്‍).
ഷാനവാസ് കായംകുളം, ഡോ. അബ്ദുല്‍റഹ്മാന്‍, സിക്കന്തര്‍ കാരക്കാട്, അഷ്‌റഫ് കാട്ടില്‍ പീടിക, ഷറഫ്, ഫ്യൂച്ചര്‍ അഡ്വൊടൈസിംഗ് (പബ്ലിസിറ്റി കണ്‍വീനര്‍). നൗഷാദ് മഞ്ഞപ്പാറ, ഹംസാകുഞ്ഞ് , ഹുസൈന്‍, ലിയാഖത്തലി, എ.പി.ഫൈസല്‍, അമീര്‍ കെ. എ, നൗഷാദ് അടൂര്‍, അബൂബക്കര്‍ ഹാജി (റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍മാര്‍). ഷിബു പത്തനംതിട്ട, അബ്ദുല്‍ വഹാബ്, ലത്തീഫ് കാഞ്ഞിപ്പുഴ, നിസാര്‍ കാഞ്ഞിപ്പുഴ, അബ്ദുല്‍ സമദ്, റിയാസ് കോട്ടയം, സെയ്ഫുദ്ദീന്‍ തേവലക്കര, സലിം ഇടുക്കി, അബ്ദുല്‍കലാം ചേലക്കര (ഫുഡ് & അക്കോമഡേഷന്‍ കണ്‍വീനര്‍മാര്‍). ഇബ്രാഹിം അദ്ഹം, നസീര്‍ നെടുങ്കണ്ടം, ഷിബിന്‍ സലിം, നിയാസ് ആലുവ, അബ്ദുല്‍ ബാരി, അന്‍സര്‍ ചവറ, ഹാരീസ്, ഷിഹാബ് അറഫ, സല്‍മാന്‍ ഹാരിസ്, പി.എച്ച് അബ്ദുല്‍ റഷീദ് (ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍മാര്‍). നവാസ് കുണ്ടറ, ഷാമിര്‍ഖാന്‍, സലാം മമ്പാട്ടുമൂല (വോളണ്ടിയര്‍ കണ്‍വീനര്‍മാര്‍). കലാം തിരുവനന്തപുരം, ഫൈസല്‍ഖാന്‍, ഉബൈദുള്ള റഹ്മാനി കൊമ്പംകല്ല്, സിറാജ് പള്ളിക്കര, അനസ് യാസീന്‍, നൗഷാദ് അഷറഫ്, അഷറഫ്, ഹരീസ്, നസീര്‍ പാണക്കാട്, വി.പി.കെ. മുഹമ്മദ് (മീഡിയാ കണ്‍വീനര്‍മാര്‍). പബ്ലിക് റിലേഷന്‍ കോ-ഓഡിനേറ്ററായി അന്‍സര്‍ കുരീപ്പുഴ എന്നിവര്‍ അടങ്ങുന്ന 101 അംഗ സ്വാഗതസംഘ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
മനാമ ഫുഡ്‌സിറ്റിയില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ മൈത്രി സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് ഏഴംകുളം അധ്യക്ഷത വഹിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തിയ പ്രമുഖ വാഗ്മിയും സമസ്ത കൊല്ലം ജില്ലാ ജന.സെക്രട്ടറിയുമായ അല്‍ ഹാഫിള് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ തേവലക്കര ബാദുഷ സ്വാഗതവും നിസാര്‍ കൊല്ലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."